മങ്കടയില്‍ സദാചാര കൊലപാതകം; മര്‍ദനമേറ്റു യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: മങ്കടയില്‍ ഒരു സംഘം ആളുകളുടെ മര്‍ദനമേറ്റു യുവാവ് മരിച്ചു. മങ്കട കൂട്ടില്‍ കുന്നശേരി നസീര്‍ ഹുസൈന്‍ (41) ആണ് മരിച്ചത്. സംഭവം സദാചാര കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. കൂട്ടിലില്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. പ്രദേശത്തെ ഒരു വീടിന് സമീപത്തു കണ്ട യുവാവിനെ ഒരുസംഘം ആളുകള്‍ ചോദ്യം ചെയ്ത ശേഷം മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ യുവാവ് വീടിനുള്ളിലാണ് മരിച്ചതെന്നും ഭിത്തിയില്‍ തലയിടിപ്പിച്ചാണ് സദാചാര അക്രമിസംഘം ഇയാളെ കൊലപ്പെടുത്തിയതെന്നും പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുന്നു.

Share this news

Leave a Reply

%d bloggers like this: