ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള അനാവശ്യ ധൃതി ഒഴിവാക്കണമെന്ന് വിദശകാര്യമന്ത്രി

ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് അനാവശ്യ ധൃതി വേണ്ടെന്ന് വിദേകാര്യമന്ത്രി ചാര്‍ലി ഫ്‌ലാനഗന്‍. അയര്‍ലണ്ടിലെ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് മുന്നിലും പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ ലഭിക്കുന്ന പോസ്റ്റ് ഓഫീസുകള്‍ക്കുമുന്നിലും  അപേക്ഷ വാങ്ങാനെത്തുന്നവരുടെ നീണ്ട നിരയാണ് കാണപ്പെടുന്നതെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

പാസ്‌പോര്‍ട്ട് അപേക്ഷാ ഫോമുകള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചത് കാരണം രാജ്യത്തെ ഒരു പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.  പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് അനാവശ്യമായുണ്ടാക്കുന്ന തിരക്ക് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് അത്യാവശ്യമുള്ളവരെ ഈ തിരക്ക് മോശമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ തങ്ങള്‍ ആസ്വദിച്ച യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നഷ്ടപ്പെടുമോ എന്നുള്ള ആശങ്കയാണ് പാസ്‌പോര്‍ട്ടിന് തിരക്ക് വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടണില്‍ കഴിയുന്നവരില്‍ നാല് പേരില്‍ ഒരാള്‍ വീതം ഐറിഷ് പാസ്‌പോര്‍ട്ടിന് അര്‍ഹരാണെന്നാണ് റിപ്പോര്‍ട്ട്. അപേക്ഷിക്കുന്നവരുടെ രക്ഷിതാക്കള്‍ അയര്‍ലണ്ടുകാരാണെങ്കില്‍ സ്വാഭാവികമായും അവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കും മാത്രമല്ല ഐറിഷ് പൗരത്വമുള്ള പൂര്‍വ്വികരുള്ളവരും പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അര്‍ഹരാണ്. ബ്രിക്‌സിറ്റ് ഫലം ഐറിഷ് പാസ്‌പോര്‍ട്ടിനുള്ള നിബന്ധനകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ലെന്നും അര്‍ഹതയുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

-sk-

Share this news

Leave a Reply

%d bloggers like this: