വിഎസ് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍; തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന പദവി നല്‍കുമെന്ന് സൂചന. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ വിഎസുമായി പദവി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കാബിനറ്റ് പദവി ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വിഎസ് യെച്ചൂരിയെ അറിയിച്ചിരുന്നു. നാളെ നടക്കുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ തീരുമാമെടടുക്കും. ഇതിനിടെ എന്‍ രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ വിഎസിനെ പങ്കെടുപ്പിക്കാന്‍ യെച്ചൂരി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ച് വിഎസിനെ അതിന്റെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ച് പിബിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും നേരത്തെ ധാരണയായിരുന്നു. എന്നാല്‍ പാര്‍ട്ടി സ്ഥാനം ഇല്ലാതെ കാബിനറ്റ് പദവി സ്വീകരിക്കുന്നതില്‍ വിഎസ് നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

പാര്‍ട്ടി പദവി ഇല്ലാതെ കാബിനറ്റ് പദവി വേണ്ടെന്ന് നേരത്തെ വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ടായിരുന്നു. സംഘടനാകാര്യത്തില്‍ തീരുമാനമാകാതെ സര്‍ക്കാരിന്റ പദവി മാത്രം സ്വീകരിച്ചാല്‍ താന്‍ സ്ഥാനമോഹിയെന്ന് വിമര്‍ശിക്കപ്പെടുമെന്നാണ് വിഎസ് കരുതുന്നതെന്ന് അദ്ദേഹവുമായി ചര്‍ച്ച നടത്തിയവര്‍ സൂചിപ്പിച്ചിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിക്കാമെന്നും അതിന്റെ അധ്യക്ഷനായി കാബിനറ്റ് റാങ്കോടെ വിഎസിനെ നിയമിക്കാമെന്നും പിബിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ധാരണയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: