അയര്‍ലണ്ടില്‍ വീണ്ടും വാടക വര്‍ധിപ്പിച്ചു, പുതിയ നിരക്ക് അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍

അയര്‍ലണ്ടില്‍ വാടക നിരക്ക് വീണ്ടും വര്‍ധിച്ചു. പുതുക്കിയ നിരക്ക് അടുത്ത ആഴ്ച മുതല്‍ നിലവില്‍ വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വാടക വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

2012 ന് ശേഷം വാടകനിരക്കില്‍ 32.3 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വാടക പരിധിയില്‍ 2013 ജൂണിന് ശേഷം ഒരു മാറ്റവും ഉണ്ടായിട്ടില്ല. റെന്റ് സപ്ലിമെന്റ് ചിലവ് 2011 മുതല്‍ 2015 വരെയുള്ള സമയങ്ങളില്‍ 40 ശതമാനം വരെ കുറച്ചിരുന്നു.

വാടക നിരക്കില്‍ ഉണ്ടാകുന്ന വലിയ വര്‍ധന നിരവധിപ്പേരെ വീടില്ലാത്തവരാക്കി മാറ്റുമെന്ന് ഒരു ചാരിറ്റി വക്താവ് അറിയിച്ചു. 2177 കുട്ടികളടക്കം 1054 കുടുംബങ്ങളാണ് ഇപ്പോള്‍ എമര്‍ജന്‍സി ഹോംലസ് അക്കോമഡേഷനില്‍ കഴിയുന്നത്.

അയര്‍ലണ്ടില്‍ വീട്ടുവാടക ക്രമാധീതമായി വര്‍ധിപ്പിക്കുന്നതിനെതിരെയും ആവശ്യത്തിന് താമസ സൗകര്യം ലഭിക്കാത്തതിനെതിരെയും നിരവധി മള്‍ട്ടീനാഷണല്‍ കമ്പനികള്‍ നേരത്തെ രംഗത്തുവന്നിരുന്നു. രാജ്യത്തുള്ള അവരുടെ കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്.

-sk-

Share this news

Leave a Reply

%d bloggers like this: