ട്രിം സെന്റ്‌ തോമസ്‌ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ  ഓർമ  പെരുന്നാൾ നാളെ മുതല്‍

പരിശുദ്ധ മോർ തോമ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായ ട്രിം സെന്റ്‌ തോമസ്‌ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ കാവൽ പിതാവിന്റെ ഓർമ  പെരുന്നാൾ ജൂലൈ 1, 2 തീയതികളിലായി നടക്കും. പെരുന്നാളിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.  നാളെ വൈകിട്ട്‌ 7 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെയും വിവിധ ദേവാലയത്തിൽ നിന്നുള്ള വികാരിമാരായ ഫാ.ജോബി,ഫാ.ബിജു ,ഫാ.കുര്യാക്കോസ് (റോം), ഫാ. ജിനോ എന്നിവരുടെയും സാന്നിധ്യത്തിൽ സന്ധ്യാപ്രാർത്ഥന നടക്കും. ശനിയാഴ്ച രാവിലെ 10 മണി മുതൽ  യാക്കോബായ സഭയുടെ മുവാറ്റുപുഴ അധിപൻ  അഭി.മാത്യൂസ്‌ മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിലാണ്‌ പെരുന്നാൾ ശുശ്രുഷകൾ. ജാതി മത ഭേദമെന്യേ അയർലണ്ടിലെ  എല്ലാ വിശ്വാസികളെയും പെരുന്നാളിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പെരുന്നാൾ ദിവസം ദേവാലയത്തിനു എതിർവശത്തുള്ള സെന്റ്‌ പാട്രിക്ക് ഹാളിനു മുൻപിൽ സൗജന്യ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
_എസ്‌കെ_
Share this news

Leave a Reply

%d bloggers like this: