സ്വതന്ത്രര്‍ക്കുള്ള പിന്തുണ കുറയുന്നതായി സര്‍വെ

ഡബ്ലിന്‍: സ്വതന്ത്രര്‍ക്കുള്ള പിന്തുണ കുറയുന്നതായി  സര്‍വെ. മില്ലിവാര്‍ഡ് ബ്രൗണ്‍ ഒപീനിയന്‍ പോളില്‍ സിന്‍ഫിന്നിനും ഫിയന ഫാളിനും പിന്തുണ കൂടുന്നതായി വ്യക്തമാകുന്നുണ്ട്. ഫിന ഗേലിനും പിന്തുണയില്‍ മുന്നോട്ട് പോയിരിക്കുകയാണ്.  പൊതു തിരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണയുമായി തട്ടിച്ച് നോക്കുമ്പോള്‍  പത്ത് ശതമാനം ഉണ്ടായിരുന്ന പിന്തുണ എട്ട് ശതമാനത്തിലേക്ക് കുറഞ്ഞു.

അതേ സമയം തന്നെ സര്‍ക്കാരിനെ പിന്തുണച്ചിരിക്കുന്ന സ്വതന്ത്ര ടിഡിമാരുടെ ഗ്രൂപ്പിന്പിന്തുണയില്‍ ഇടിവ് പ്രകടവുമല്ല.  അതേ സമയം സ്വതന്ത്രരെന്ന നിലയില്‍ മത്സിരിച്ച് ജയിച്ചടിഡിമാര്‍ക്ക് പിന്തുണ നിലനിര്‍ത്താന് ഏറെ ശ്രമിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.  ആറ് ശതമാനം ആണ് സിന്‍ഫിന്നിന് പിന്തുണ കൂടിയിരിക്കുന്നത്.  ഇതോടെ ഇവരുടെ പിന്തുണ  20 ശതമാനം വരെയായി.  ഫിന ഗേലിന് പിന്തുണ മുപ്പത് ശതമാനം വരെയായി ഉയര്‍ന്നിട്ടുണ്ട്.  ഇലക്ഷന്‍ സമയത്തേക്കാള്‍ നാല് ശതമാനം  വരെയാണ് കൂടിയിരിക്കുന്നത്. ഫിയന ഫാള്‍ പിന്തുണ രണ്ട് ശതമാനം കൂടി 26 ശതമാനത്തിലേക്കെത്തിയിട്ടുണ്ട്.

ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ ഏഴ് ശതമാനത്തില്‍ തുന്നെ തുടരുകയാണ്.  എഎഎ-പിബിപി എന്നിവരുടെ ജനപിന്തുണയിലും നാല് ശതമാനത്തില്‍ തന്നെ തുടരുന്നുണ്ട്.  സോഷ്യല്‍ ഡോമാക്രാറ്റുകള്‍ക്ക് ഒരു ശതമാനം പിന്തുണ കുറഞ്ഞിട്ടുണ്ട്.  ഇതോടെ പിന്തുണ രണട് ശതമാനത്തില്‍ നിന്നു.

എസ്

Share this news

Leave a Reply

%d bloggers like this: