ഇന്‍ഷുറന്‍സ് വര്‍ധനയ്‌ക്കെതിരെ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത് 70 പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്

വ്യാജ കണക്കുകളുടെ പിന്‍ബലത്തിലാണ് ഇന്‍ഷുറന്‍സ് പ്രീമിയം വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുതൊരോപിച്ച് മോട്ടോര്‍ ഇന്‍ഷുറന്‍സിനെതിരെ നടത്തിയ കാര്‍ റാലിയില്‍ പങ്കെടുത്തത് 70 ഓളം പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. 6000 ല്‍ അധികം കാറുകളിലായി 15000 ല്‍ അധികം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്. ജൂലൈ രണ്ടിന് രണ്ട് മണിയോടെയാണ് റാലി ആരംഭിച്ചത്.

കാറുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന വലിയ വര്‍ധന ചെറുകിട ബിസിനസുകാരെയും യുവാക്കളെയുമായിരുന്നു കൂടുതലായും ബാധിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 60 ശതമാനത്തോളം വര്‍ധനയാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഉണ്ടായിരിക്കുന്നത്. വലിയ തോതിലുള്ള ആള്‍ക്കൂട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് പോലീസ് അധികൃതര്‍ മെറിയോണ്‍ സ്‌ക്വയറിലെ സൗത്ത് സൈഡ് അടച്ചിടുകയും ചെയ്തിരുന്നു.

നിരാശപ്പെടുത്തുന്ന പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നും ഉണ്ടായതെന്നും എങ്കിലും ഇന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്നും സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ എങ്ങനെയാണ് ഇത്രയും വലിയ ഒരു വര്‍ധന ഉണ്ടായിരിക്കുതെന്ന് പരിശോധിക്കണമെന്നും വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചിരുന്നത്.  വ്യാജ രേഖകള്‍ വഴി ഇന്‍ഷുറന്‍സ് നേടുവരെ ശിക്ഷിക്കുതിന് നിയമം കൊണ്ടുവരണമെും സമരക്കാര്‍ ആവശ്യപ്പെട്ടു.

-sk-

Share this news

Leave a Reply

%d bloggers like this: