ഏകീകൃത സിവില്‍ കോഡ്,മുസ്ലീം ലീഗിന് ഇപ്പോഴും വിഭജന കാലത്തെ മാനസികാവസ്ഥയെന്ന് കുമ്മനം

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മുസ്ലീം ലീഗിന് ഇപ്പോഴും വിഭജന കാലത്തെ മാനസികാവസ്ഥയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. ഇതിനാലാണ് മുസ്ലീം ലീഗ് ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത്. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും കുമ്മനം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ രാജ്യപുരോഗതിക്ക് തടസം നില്‍ക്കുന്നവരാണ്. ഭരണഘടന അനുശാസിക്കുന്ന കാര്യത്തെപ്പറ്റി ആലോചിക്കാനെ പോടില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുക എന്നാല്‍ ഹിന്ദു നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുക അല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു

Share this news

Leave a Reply

%d bloggers like this: