മയക്കുമരുന്ന് ലോബികള്‍ ഉല്‍പന്നങ്ങളില്‍ റിയോ ഒളിംമ്പിക്‌സ് ലോകോ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി

മയക്കുമരുന്ന് ലോബികള്‍ ഉല്‍പന്നങ്ങളില്‍ റിയോ ഒളിംമ്പിക്‌സിന്റെ ലോഗോയും മുദ്രാവാക്യവും ഉപയോഗിക്കുന്നതായി കണ്ടെത്തി. നഗരത്തിലെ ചേരികളില്‍ നിന്നാണ് റിയോ ഒളിംമ്പിക്‌സ് സംഘാടകരുടെ ലോഗോയും മുദ്രാവാക്യം പതിപ്പിച്ച നിലയിലില്‍ കഞ്ചാവ് കണ്ടെത്തിയിരിക്കുന്നത്. ‘ഫാസ്റ്റര്‍, ഹൈയര്‍, സ്‌ട്രോങ്ങള്‍’ എന്ന് മുദ്യാവാക്യത്തിലെ മധ്യപദമാണ് മയക്കുമരുന്നില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒളിംമ്പിക്‌സ് ലോഗോ പതിച്ച മയക്കുമരുന്ന് പാക്കറ്റിന്റെ ചിത്രം ബ്രസീലിയന്‍ സോഷ്യല്‍ മിഡിയകളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നോവ ഹോലാണ്ട ഫവേലയില്‍ വെച്ചാണ് ഇത്തരം മയക്കുമരുന്നുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് പോലീസ് ആന്റി നാര്‍ക്കോട്ടിക് കമാന്റര്‍ അറിയിച്ചു.

തങ്ങള്‍ പിടിച്ചെടുത്ത മയക്കുമരുന്ന് പാക്കറ്റില്‍ ഒളിംമ്പിക്‌സ് ലോഗോ പതിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തെക്കേ അമേരിക്കയില്‍ ആദ്യമായാണ് റിയോ ഒളിംമ്പിക്‌സ് നടക്കുന്നതെന്നും അതിന് മുന്നോടിയായി നഗത്തിലെ മയക്കുമരുന്നു ലോബികള്‍ക്കെതിരെ അതിശക്തമായ നടപടിയാണ് പോലീസ് അധികൃതര്‍ കൈകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: