ഗര്‍ഭഛിദ്രാനുമതിയ്ക്ക് ഭേദഗതി തേടിയുള്ള ബില്‍ …മൂന്ന് മന്ത്രിമാര്‍ സര്‍ക്കാരിന് എതിരായി വോട്ട് രേഖപ്പെടുത്തും

ഡബ്ലിന്‍:  ഭ്രൂണത്തിന്‍റെ  അസ്വാഭാവിക സാഹചര്യം പരിഗണിച്ച് ഗര്‍ഭഛിദ്രം അനുവദിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്യുമെന്ന് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ്. ഇന്‍ഡിപെന്‍ററന്‍റ് അലൈന്‍സ് ക്യാബിനറ്റ് മന്ത്രി  ഫിനിയാന്‍ മഗ്രാത്തും സഹമന്ത്രി  ജോണ്‍ ഹാളിഗാനും ബില്ലിന് വേണ്ടി വോട്ട് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.  വെക്സ്ഫോര്‍ഡ് ടിഡി മിക്ക് വാലസ് ആണ്  ബില്‍ സഭയില്‍കൊണ്ട് വരിക.  പ്രോട്ടക്ഷന്‍ ഓഫ് ലൈഫ് ഇന്‍ പ്രഗ്നന്‍സി ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ടാണിത്.  ഇന്‍ഡിപെന്‍ററന്‍റ് അലൈന്‍സ്  ടിഡി കെവിന്‍ ബോക്സര്‍ മോറാന്‍, സിയാന്‍ കാനി എന്നിവര്‍ ബില്ലിനെ എതിര്‍ക്കും.

ഭേദഗതി  ഭ്രൂണാവസ്ഥയില്‍ കുഞ്ഞിന്  അസ്വാഭാവിക പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്നതിന് വേണ്ടിയുള്ളതാണ്.  തന്‍റെ താത്പര്യം ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയാണെന് റോസ് വ്യക്തമാക്കുന്നു.  ഇന്‍ഡിപെന്‍ററ് അലൈന്‍സിന്‍റെ  താത്പര്യം സ്വതന്ത്രമായി ഇക്കാര്യത്തില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാണെന്നും വ്യക്തമാക്കി. ഇത് പുതിയ രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും  ഫിനിയാന്‍ മഗ്രാത്തും ഹാളിഗാനും വ്യക്തമാക്കുകയും ചെയ്തു.

മന്ത്രിമാര്‍ സര്‍ക്കാരിന് എതിരായ് വോട്ട് ചെയ്യുന്നത് ക്യാബിനറ്റിന്‍റെ കൂട്ടുത്തരവാദിത്വത്തെ ചോദ്യം ചെയ്യുന്നതായി ഫലത്തില്‍ മാറും. റോസ് പറയുന്നത് ചില പ്രത്യേക മേഖലയില്‍  കൂട്ടുത്തരവാദിത്തം  ആവശ്യമണ് എന്നാല്‍ വ്യക്തിപരമായ നിലപാടുകളുള്ള വിഷയത്തില്‍ കൂട്ടുത്തരവാദിത്വം സാധ്യമാവില്ലെന്നാണ്.  ഇത്തരം ബില്ലുകള്‍ സര്‍ക്കാരിന്‍റെ പരിപാടിയില്‍ ഇല്ലാത്തതാണെന്നും ചൂണ്ടികാണിച്ചു.  ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നാണ് പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ മന്ത്രി പാസ്കല്‍ ഡൊണീഹല്‍ പറയുന്നത്. ഇക്കാര്യത്തില്‍ മന്ത്രിസഭയില്‍ പൊതു അഭിപ്രായ രൂപീകരണം അസാധ്യമാണെന്നും ഡോണീഹോ അഭിപ്രായപ്പെടുന്നുണ്ട്.  സ്വതന്ത്ര ടിഡിമാര്‍ക്ക് തീരുമാനം സ്വന്തമായി തന്നെ എടുക്കാമെന്ന് മൈക്കിള്‍ നൂനാണും അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ അറ്റോണി ജനറലിന്‍റെ ഉപദേശം സ്വീകരിച്ചത് പ്രകാരം ബില്ലിന് എതിരായി വോട്ട് ചെയ്യുമെന്നാണ് പറയുന്നത്. ആരോഗ്യമന്ത്രി സിമോണ്‍ ഹാരീസ് ഇത്തരമൊരു ബില്‍ പ്രാവര്‍ത്തികമാവില്ലെന്നാണ് മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യമന്ത്രാലയും അറിയിക്കുന്നെന്ന് കഴിഞ്ഞ ആഴ്ച്ചപറഞ്ഞിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: