ഡബ്ലിന്‍ നഗരത്തില്‍ ഒരു വീട് വാങ്ങാന്‍ വേണ്ടത് ശരാശരി 314,311 യൂറോ

ഡബ്ലിന്‍ നഗരത്തില്‍ ഒരു വീട് സ്വന്തമാക്കണമെങ്കില്‍ ശരാശരി 314,311 യൂറോ വേണമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വീടിന്റെ വിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഡബ്ലിനില്‍ വീടുകള്‍ക്ക് ചെറിയ രീതിയിലാണ്  വില വര്‍ധനവ് ഉണ്ടാകുന്നതെങ്കില്‍ രാജ്യത്തിന്റെ മറ്റ് നഗരങ്ങളില്‍ വീട് വിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

വീടിന്റെ വിലയില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ശരാശരി 10.2 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ഡബ്ലിനില്‍ 1.1 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഡബ്ലിന് പുറത്ത് വീട് വിലയില്‍ ചെറിയ വര്‍ധനവാണ് ഉണ്ടായിരുന്നത്. രാജ്യത്താകമാനം  6.3 ശതമാനമാണ് വീട് വില വര്‍ധിച്ചിരുന്നത്.

2016 ന്റെ രണ്ടാം പാദത്തില്‍ രാജ്യത്തെ ശരാശരി വീട് വില 215,000 യൂറോ ആയിരുന്നു. എന്നാല്‍ 164000 മുതല്‍ 202000 യൂറോ വരെയായിരുന്നു കഴിഞ്ഞ വര്‍ഷം വീടുകള്‍ക്ക് ഉണ്ടായിരുന്ന ശരാശരി വില. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 42 ശതമാനം വര്‍ധനയാണ് വീട് വിലയുടെ കാര്യത്തില്‍ ഡബ്ലിനില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 32 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

ഡബ്ലിന്‍ വീട് വിലയില്‍ സ്ഥിരത നിലനില്‍ത്തുമ്പോള്‍ രാജ്യത്തെ മറ്റ് നഗരങ്ങളില്‍ വിലയില്‍ ശക്തമായ വര്‍ധനവലാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയവുമായ താരതമ്യപ്പെടുത്തുമ്പോള്‍ 11.2 ശതമാനത്തിന്റെ വര്‍ധനവാണ് കോര്‍ക്കില്‍ ഉണ്ടായിരിക്കുന്നത്. 15.2 ശതമാനത്തിന്റെ വര്‍ധനവ് ലിമേറിക്കിലും 14 ശതമാനത്തിന്റെ വര്‍ധനവ് ഗാല്‍വേയിലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 17.5 ശതമാനത്തിന്റെ വര്‍ധനമാണ് വാട്ടര്‍ഫോഡില്‍ ഉണ്ടായിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: