താങ്ങും തണലുമാകുന്ന ബന്ധത്തിന്റെ കഥ

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് മുന്‍ പോപ്പ് ബെനഡിക് 16-ാമന്‍ നല്‍കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തെ അറിയിച്ചിരുന്നു. ഇത് അദ്ദേഹം വെറുതെ പറഞ്ഞതല്ലെന്നും അഴിമതികള്‍ക്കും തെറ്റുകള്‍ക്കുമെതിരെയുള്ള പോരട്ടത്തില്‍ അദ്ദേഹത്തിന് ബെനഡികിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

വത്തിക്കാനില്‍ മാര്‍പ്പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ രൂക്ഷ വിമര്‍ശമനാണ് വത്തിക്കാന്‍ അധികൃതര്‍ക്ക് നേരെ ഉന്നയിച്ചിരുന്നത്. വത്തിക്കാനില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ആത്മാര്‍തതയോടെയാണ് ജോലി ചെയ്യുന്നതെന്നും എന്നാല്‍ ഏതാനും പേര്‍ പണം ഉണ്ടാക്കാനുള്ള ഒരു ഉപാധിയായാണ് ജോലിയെ കാണുന്നതെന്നും മാര്‍പ്പാപ്പ അറിയിച്ചിരുന്നു. ഇവര്‍ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സിസീലിയന്‍ മാഫിയയുമായോ മസോണിക് സംഘവുമായോ ബന്ധപ്പെടുത്തിയാണ് മാര്‍പ്പാപ്പ ഇത്തരത്തില്‍ ഒരാരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ഇറ്റാലിയന്‍ പ്രസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പോപ്പ് ഫ്രാന്‍സിസ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. വത്തിക്കാനില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ മാര്‍പ്പാപ്പ ബെനഡിക് 16 -ാമന്‍ നിയോഗിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക്‌ ലഭിച്ച ആദ്യ ദൗദ്യം.

300 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ വത്തിക്കാനില്‍ നടക്കുന്ന അഴിമതിയുടെ വിശദവിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മുന്‍ മാര്‍പ്പാപ്പ സ്ഥാനത്ത് നിന്ന് സ്വയം വിരമിച്ചതെന്നാണ് നിരീക്ഷകരുടെ അനുമാനം. തന്റെ ജോലി അവസാനിച്ചെന്നും ഈ റിപ്പോര്‍ട്ടിന്മേല്‍ താന്‍ നടപടിയെടുക്കുന്നില്ലെന്നുമാണ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് അദ്ദേഹം അറിയിച്ചിരുന്നത്. മാത്രമല്ല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈകൊള്ളേണ്ടത് തന്റെ പിന്‍ഗാമിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദൈവം ഉറങ്ങുകയാണെന്ന് വരെ തോന്നിയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബെനഡിക് തന്റെ വിടവാങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വത്തീലീക്‌സ് അഴിമതിയെക്കുറിച്ചാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. 2013 ല്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തതിന് ശേഷം ബെനഡിക് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് തന്റെ എല്ലാ പിന്തുണയും ആശംസയും അറിയിക്കുകയും ചെയ്തിരുന്നു.

മുന്‍ മാര്‍പ്പാപ്പയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞതിന് പിന്നാലെ തനിക്ക് ഇപ്പോള്‍ സുരക്ഷിതത്വം തോന്നുന്നുണ്ടെന്നായിരുന്നു ബെനഡിക്ക് 16-ാമന്റെ പ്രതികരണം. ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: