അയര്‍ലണ്ടില്‍ ബി സി ജി വാക്‌സിന്‍ വൈകുന്നെന്ന് റിപ്പോര്‍ട്ട്

ബി സി ജി വാക്‌സിന്റെ സ്‌റ്റോക്ക് തീര്‍ന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് വാക്‌സിന്‍ എത്താന്‍ വൈകുന്നതായി റിപ്പോര്‍ട്ട്. അയര്‍ലണ്ടില്‍ നേരത്തെയും ഇത്തരത്തില്‍ പരാതികളുയര്‍ന്നിരുന്നു. വാക്‌സില്‍ എത്താന്‍ വൈകുന്നത് തുടരുകയാണെന്നാണ് എച്ച് എസ് ഇ അറിയിച്ചിരിക്കുന്നത്.

അയര്‍ലണ്ടില്‍ മാത്രമല്ല ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളിലും വര്‍ഷങ്ങളായി ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നും പ്രശ്‌നത്തിന് കൃത്യമായ പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് ലൈസന്‍സ് ലഭിച്ച ഓരേയൊരു കമ്പനി മാത്രമാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ളത് എന്നതിനാലാണ് വാക്‌സിന്റെ വിതരണം കൃത്യമായ രീതിയില്‍ നടക്കാത്തത്.

ഈ ഒരു കമ്പനിയില്‍ നിന്നാണ് യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളിലേക്കും വാക്‌സിന്‍ എത്തിക്കുന്നത്. ബി സി ജി വാക്‌സിനുമേല്‍ എച്ച് എസ് സിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും പ്രശ്‌നം ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണെന്നും എച്ച് എസ് സി അറിയിച്ചു. പ്രസ്താവനയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുമായും സ്റ്റോക്ക് ഹോള്‍ടേര്‍സുമായും എച്ച് എസ് സി സ്ഥിരമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയനിലെ ഭൂരിഭാഗം രാജ്യങ്ങളും കുട്ടികള്‍ക്ക് ബി സി ജി വാക്‌സിന്‍ നല്‍കാറില്ലെന്നും 2014 ല്‍ കുട്ടികള്‍ക്ക് ടി ബി പിടിപെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എച്ച് എസ് സി വ്യക്തമാക്കി. കുട്ടികള്‍ ടി ബി ഭീഷണി നേരിടുന്നില്ലെന്നും കുട്ടികള്‍ക്ക് നല്‍കേണ്ട മറ്റെല്ലാ വാക്‌സിനുകളും കൃത്യമായി നല്‍കുന്നുണ്ടെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: