ലോക പ്രശസ്ത വചന പ്രഘോഷകര്‍ ഐകണക്ട് വേദിയില്‍

ഡബ്ലിന്‍: യുവജന ധ്യാനങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ വചന പ്രഘോഷകര്‍ ഡബ്ലിന്‍ മൈനൂത്തില്‍ സംഘടിപ്പിക്കുന്ന ഐകണക്ട് വേദിയില്‍ ഒരുമിക്കും. ബാംഗ്ലൂരില്‍ നിന്നുള്ള ബ്രദര്‍ കോളിന്‍ ക മിയാനോയും ഓസ്‌ട്രേലിയയി നിന്നുള്ള ഡോണി പീറ്ററും സ്ലൈഗോ ബിഷപ് ഡോ. കെവിന്‍ ഡോറനുമാണ് ജീസസ് യൂത്ത് ഒരുക്കുന്ന ഈ യൂത്ത് കോണ്‍ഫ്രന്‍സിലെ മുഖ്യ പ്രഭാഷകര്‍.

വിവിധ കത്തോലിക്കാ കോണ്‍ഫ്രന്‍സുകളിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ പ്രമുഖ വചന പ്രഘോഷകനാണ് ബ്രദര്‍ കോളിന്‍ ക മിയാനോ. അഞ്ചു ഭൂഖണ്ഡങ്ങളിലായി ഇരുപതോളം രാജ്യങ്ങളില്‍ ധ്യാന ശുശ്രൂഷകള്‍ക്ക് നേതത്വം നല്‍ കിയിട്ടുള്ള കോളിന്‍ ബ്ലാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നേതൃത്വപരിശീലന കേന്ദ്രമായ സ്‌പ്രെഡ് യുവര്‍ വിംഗ്‌സിന്റെ ഡയറക്ടറുമാണ്.

വിവിധ രാജ്യങ്ങളിലായി പതിനായിരത്തോളം യുവജനങ്ങള്‍ക്ക് ക്രിസ്തീയ പരിശീലനം നല്കിയിട്ടുള്ള ഡോണി പീറ്റര്‍ ബഹുരാഷ്ട്ര കമ്പനി മേധാവികളുടെ അറിയപ്പെടുന്ന പരിശീലകന്‍ കൂടിയാണ്. അയര്‍ല ണ്ടിലെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ ക്കുന്ന പ്രമുഖ വ്യക്തിത്വമാണ് സ്ലൈഗോ ബിഷപ് ഡോ.കെവിന്‍ ഡോറന്‍. സ്വവര്‍ഗ വിവാഹ ബില്ലിനെതിരെ ശക്തമായ നിലപാടെടുത്ത ബിഷപ് കെവിന്‍ യുറോപ്പിലെ യുവജന കോണ്‍ഫ്രന്‍സുകളിലെ നിറസാന്നിധ്യമാണ്.ഡബ്ലിനില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ മുഖ്യ സംഘാടകനുമായിരുന്നു ഇദ്ദേഹം.

ഓഗസ്റ്റ് 18 മുതല്‍ 21 വരെ മെനൂത്ത് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കുന്ന യൂത്ത് കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നതായി ജീസസ് യൂത്ത് ഭാരവാഹികള്‍ അറിയിച്ചു. 13 വയസു മുതല്‍ 25 വരെയുള്ള യുവജനങ്ങള്‍ക്കായി വിവിധ വിഭാഗങ്ങളിലായി ഇംഗ്ലീഷിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തീയേറ്റര്‍ പ്രസന്റേഷന്‍, കണ്‍സര്‍ട്ട്, ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നിവയുള്‍പ്പെട്ട കോണ്‍ഫ്രസിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 150 യൂറോയാണ്.

താത്പര്യമുള്ളവര്‍ക്ക് http://ireland.jessuyouth.org/iconnect എന്ന സൈറ്റില്‍ നിന്നും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0892110313, 0879630904 എന്നീ നമ്പരുകളി ബന്ധപ്പടാവുന്നതാണ്

Share this news

Leave a Reply

%d bloggers like this: