തൊഴില്‍ അവസരങ്ങള്‍ നിരവധി, ബിരുദധാരികള്‍ക്ക് വെല്ലുവിളിയാകുന്നത് ആശയവിനമയ ശേഷി

ബിരുദധാരികള്‍ക്ക് രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ആശയവിനിമയത്തിനുള്ള കഴിവ് ഇല്ലാത്തതാണ് ഇവര്‍ക്ക് ഈ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആശയവിനമയ ശേഷിയുള്‍പ്പെടെയുള്ള കഴിവുകളുള്ളവര്‍ക്ക് വേണ്ടി വലിയ മത്സരമാണ് റിക്രൂട്ടിങ് കമ്പനികള്‍ നടത്തുന്നത്.

ഗ്രാഡ് അയര്‍ലന്റ് ഗ്രാജുയേറ്റ് സാലറി ആന്റ് റിക്രൂട്ട്‌മെന്റ് ട്രന്റ്‌സ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. അവസരങ്ങള്‍ നിരവധിയുണ്ടായിട്ടും ബിരുദധാരികള്‍ക്ക് ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം നിയമിച്ചതിനെക്കാള്‍ 25% അധികം ബിരുദധാരികളെയാണ് ഈ വര്‍ഷം റിക്രൂട്ടിങ് കമ്പനികള്‍ നിയമിക്കുന്നത്. ഒരു ശതമാനം കമ്പനികള്‍ മാത്രമാണ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യാന്‍ തയ്യാ
റാകാത്തത്.

ബിസിനസില്‍ മികച്ച് വളര്‍ച്ചയുണ്ടായതാണ് ബിരുദധാരികളെ നിയമിക്കാന്‍ കാരണമെന്നാണ് 65 ശതമാനം കമ്പനികളും പറയുന്നത്. ആശയവിനിമയ ശേഷി ഇല്ലാത്തതാണ് ബിരുദധാരിള്‍ക്കുള്ള പോരായ്മയായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഈ രംഗത്ത് അത്യാവശ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു. കഴിവുകളുള്ള ബിരുദധാരികളെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്നാണ് 55 ശതമാനം റിക്രൂട്ടിങ് കമ്പനികളും വ്യക്തമാക്കിയിരിക്കുന്നത്.

കമ്പനികളില്‍ ജോലി ലഭിക്കുന്ന ശരാശരി ബിരുദധാരികളുടെ എണ്ണം 42 ആയെന്നും കഴിഞ്ഞ വര്‍ഷം ശരാശരി 33 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചിരുന്നതെന്നും  സര്‍വേ വ്യക്തമാക്കുന്നു. ആദ്യ വര്‍ഷം ലഭിക്കുന്ന ശരാശരി ശമ്പളത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് സര്‍വേയില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം 28,332 യൂറോയാണ് ശരാശരി ശമ്പളമെങ്കില്‍ ഈ വര്‍ഷം ഇത് 28,461 യൂറോയാണ്.

കഴിഞ്ഞ വര്‍ഷം 24,000 യൂറോയില്‍ കുറവ് ശമ്പളം വാങ്ങുന്ന 22.8% പേരാണ് ഉണ്ടായിരുന്നതെങ്കില്‍ ഈവര്‍ഷം 18% പേര്‍ മാത്രമാണ് ഇത്തരത്തില്‍ ശമ്പളം വാങ്ങുന്നത്. 22,000 യൂറോയില്‍ താഴെ ശമ്പളം വാങ്ങുന്ന 9.2% പേരാണ് ഈ വര്‍ഷം രാജ്യത്തുള്ളത് എന്നാല്‍ കഴിഞ്ഞ വര്‍ഷം 15% പേര്‍ ഇത്തരത്തില്‍ ശമ്പളം വാങ്ങിയിരുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും ആശയവിനിമയത്തിലും എഴുത്തിലും കഴിവുള്ള ബിരുദധാരികളുടെ എണ്ണം വളരെ കുറവാണെന്നും അതുകൊണ്ടാണ് സാധ്യതകള്‍ നിരവധിയുണ്ടായിട്ടും ബിരുദധാരികള്‍ക്ക് തൊഴില്‍ ലഭിക്കാത്തതെന്നുമാണ് സര്‍വേ വ്യക്തമാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും വിദേശ ഭാഷ സംസാരിക്കുന്നതിലുമുള്ള കഴിവ് നിര്‍ബന്ധമാണെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: