ടാക്‌സും ഇന്‍ഷുറന്‍സും ഇല്ലാത്ത വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു

ടാക്‌സും ഇന്‍ഷുറന്‍സും ഇല്ലാത്ത വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സമ്മര്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമ്പയിന്റെ ഭാഗമായാണ് പോലീസിന്റെ ഈ നടപടി. ഔദ്യോഗിക രോഖകളില്ലാതെ ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനാണ് ക്യാമ്പയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മൂന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഡബ്ലിന്‍ മെട്രോപോളിറ്റന്‍ റീജിയണില്‍ നടന്ന പരിശോധനയാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ട്രാഫിക് വിഭാഗമാണ് പരിശോധന നടത്തിയത്.

സമ്മര്‍ എന്‍ഫോഴ്‌സ്‌മെന്റ് കാമ്പയിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് ട്രാഫിക് വിഭാഗം നടത്തുന്നത്. ടാക്‌സ് അടക്കാത്തതും ഇന്‍ഷുറന്‍സ് പുതുക്കുന്നതില്‍ വീഴ്ച വരുത്തുന്നതോ ഇന്‍ഷുറന്‍സ് എടുക്കാത്തതോ ആയ വാഹനമങ്ങളാണ് പരിശോധനയില്‍ പിടിച്ചെടുക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ക്യാമ്പയില്‍ ആരംഭിച്ചത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കണമെന്നും ആവശ്യമായ രേഖകള്‍ ഉണ്ടായിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

-sk-

Share this news

Leave a Reply

%d bloggers like this: