ഗര്‍ഭഛിദ്രത്തിന് അനുകൂലമായ ബില്‍ പരാജയപ്പെട്ടു…

‍ഡബ്ലിന്‍ :പ്രസവശേഷം കുട്ടി ജീവിച്ചിരിക്കില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ ഗര്‍ഛിദ്രം നടത്തുന്നതിന് അനുമതി തേടിയുള്ള ബില്‍ പരാജയപ്പെട്ടു.  രണ്ട് അംഗീകൃത പ്രൊഫഷണലുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ബില്‍ നിര്‍ദേശിക്കുന്നു.  ഒരു ഓബ്സ്റ്റെട്രിഷന്യും പെരിനറ്റോളജിസ്റ്റും സംയുക്തമായി  വേണം ഗര്‍ഭഛിദ്രകാര്യം തീരുമാനിക്കാന്‍ എന്ന് ബില്‍ പറയുന്നു.  ഇന്ന് പാര്‍ലമെന്‍റില്‍ വോട്ടെടുപ്പ് നടന്നിരുന്നു. 45നെതിരെ 95 വോട്ടിനാണ് ബില്‍ പരാജയപ്പെട്ടത്.

ഗതാഗത മന്ത്രി ഷയ്ന്‍ റോസ്, ജൂനിയര്‍ മന്ത്രി ജോണ്‍ ഹാലിഗന്‍, ഫിനിയാന്‍ മഗ്രാത്ത് എന്നിവര്‍ പിന്തുണച്ചെങ്കിലും ബില്ലിന് അനുകൂലമായി കൂടുതല്‍ പേര്‍ രംഗത്ത് വന്നില്ല. സിന്‍ഫിന്‍, ഗ്രീന്‍ പാര്‍ട്ടി, എഎഎ-പിബിപി, സോഷ്യല്‍ ഡോമോക്രാറ്റുകള്‍, ഏതാനും സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണ ബില്ലിന് ലഭിച്ചിരുന്നു. ഫിനഗേലും ഫിയന ഫാളും ബില്ലിനെ എതിര്‍ക്കുകയും ചെയ്തു.  ഫിയന ഫാളിലെ റോബര്‍ട് ട്രോയ്, ലിസ ചേമ്പേഴ്സ്, ടിമ്മി ഡൂളി, ഫിയോന ഒ ലോഗ്ലിന്‍, നെയില്‍ കോളിന‍്‍സ്  എന്നിവര്‍ ബില്ലിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: