മാലിന്യ ജല സംസ്കരണത്തില്‍ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന കമ്പനി 60 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു

മെല്‍ബണ്‍: മാലിന്യ ജല സംസ്കരണത്തില്‍ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന കമ്പനി 60 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഗാല്‍വേയില്‍ ആയിരിക്കും പുതിയ തൊഴില്‍ അവസരങ്ങള്‍ വരുന്നത്. നിലവിലെ  ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുകയാണ് Glan Agua.അയര്‍ലന്‍ഡിനെ കൂടാതെ യുകെയിലും  കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ബാലിനസോളില്‍ 2008ലാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. പോര്‍ച്ചുഗീസ് സ്ഥാപനമായ Mota-Engilന്‍റെ സഹ കമ്പനിയാണ് ഇത്.

യുകെയിലും അയര്‍ലന്‍ഡിലും സ്ഥാപനത്തിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നുണ്ട്. ജലസംസ്കരണം ശുദ്ധീകരണം തുടങ്ങിയസംവിധാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയും  സംസ്കരണ സൗകര്യങ്ങള്‍ നടത്തികൊണ്ട് പോകുകയും ചെയ്യുന്നുണ്ട്. വികസനത്തിന്‍റെ ഭാഗമായി ബാലിനസോളില്‍ നിന്ന് Loughrea ലേക്കാണ് മാറ്റുന്നത്. സിവില്‍,മെക്കാനിക്കല്‍, എണ്‍വിയോണ്‍മെന്‍റല്‍ എഞ്ചിനിയറിങ് മേഖലയിലാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. അഞ്ച് വര്‍ഷം കൊണ്ടായിരിക്കും വികസനം നടത്തുക.

എസ്

Share this news

Leave a Reply

%d bloggers like this: