കാണാതായ ബിഡിഎസ് വിദ്യാര്‍ഥിനിക്ക് ഭീകര ബന്ധമുള്ളതായി സംശയിക്കുന്നതായി അമ്മ

തിരുവനന്തപുരം: പാലക്കാട്ട് നിന്നു എട്ടുമാസം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തിനു പിന്നില്‍ ഭീകര സംഘടനകള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി വിദ്യാര്‍ഥിനിയുടെ അമ്മ. മണക്കാട് സ്വദേശിനിയും ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമയേയും പാലക്കാട് സ്വദേശി ഈസയേയും കാണാതായ സംഭവത്തിലാണ് അമ്മ ബിന്ദു ദുരൂഹത ആരോപിക്കുന്നത്. കാസര്‍ഗോഡ് പൊയിനാച്ചിയില്‍ പഠിക്കുകയായിരുന്ന ‘നിമിഷ’ ഈസയെ(ബെക്‌സന്‍ വിന്‍സന്റ്) വിവാഹം ചെയ്തശേഷം മതം മാറി ഫാത്തിമ എന്ന പേരു സ്വീകരിക്കുകയായിരുന്നു.

ഭീകരസംഘടനയായ ഐഎസില്‍ കാസര്‍ഗോഡ് സ്വദേശികള്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് കാണാതായ മകള്‍ക്ക് ഭീകരസംഘടനയുമായി ബന്ധമുള്ളതായി സംശയിക്കുന്നെന്ന് ആരോപിച്ച് ബിന്ദു രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസിനു പരാതി നല്‍കിയെങ്കിലും ഒരു സഹായവും ലഭിച്ചില്ല. കഴിഞ്ഞ ജൂണ്‍ നാലിനുശേഷം മകളുടെ യാതൊരു വിവരമില്ലെന്നും ബിന്ദു പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബിന്ദുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: