ബ്രക്‌സിറ്റിന് ശേഷം നേര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ സാമ്പത്തികരംഗം വന്‍ ഭീഷണിയാണ് നേരിടുന്നതെന്ന് എസ് ഡി എല്‍ പി നേതാവ്

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതുമായി ബന്ധപ്പെട്ട് നടന്ന ഹിതപരിശോധനയ്ക്ക് ശേഷം നേര്‍ത്തേണ്‍ അയര്‍ലണ്ടിലെ സാമ്പത്തിക രംഗം വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് എസ് ഡി എല്‍ പി നേതാവ് കോളം ഈസ്റ്റ് വുഡ്. രാജ്യത്ത് എത്തുന്ന വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ ഇടിവാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും വിദേശ നിക്ഷേപം നിശ്ചലമായികൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ട് പുറത്തുപോകാതിരിക്കാന്‍ നിയമപരമായും പാര്‍ലിമെന്ററി പരമായും ആയ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും രാജ്യത്തിന്റെ ആഗ്രഹം യൂണിയനില്‍ തുടരണമെന്നാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ 56% ആളുകളും യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായമാണ് ഹിതപരിശോധനയില്‍ രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബ്രക്‌സിറ്റിന് ഹിതപരിശോധന ഫലം ഒരു സാധ്യത മാത്രമാണെന്നും ഒരു തീരുമാനമല്ലെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ജനാധിപത്യം രാജ്യത്തെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിക്കുമെന്നാണ് കരുതുന്നതെന്നും ഈസ്റ്റ് വുഡ് അറിയിച്ചു. യൂറോപ്യന്‍ യൂണിയനിലെ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

-sk-

Share this news

Leave a Reply

%d bloggers like this: