പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രവാസി വോട്ടവകാശ ഹിതപരിശോധ പരിഗണനയില്‍

അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് അവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി മക്ഹുഗ്. അടുത്ത വര്‍ഷം ആദ്യത്തോടെ ഹിതപരിശോധന നടത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ജനറല്‍ ഇലക്ഷനിലും ഹിതപരിശോധനകളിലും ഐറിഷ് പ്രവാസികള്‍ക്ക് വോട്ട് അനുവദിക്കുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വിദേശങ്ങളില്‍ ഏതാനും വര്‍ഷം താമസിച്ചാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവരുടെ അവകാശം ഇല്ലാതാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സെനറ്റര്‍ മാര്‍ക്ക് ഡാലി ഈ നീക്കത്തെ സ്വാഗതം ചെയ്തു. വോട്ട് ചെയ്യുക എന്നുള്ളത് രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശമാണെന്നും അതിനെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ പൗരന്മാരുടെ മൗലികാവകാശം എന്ന നിലയില്‍ നോക്കിക്കാണണമെന്നും അദ്ദേഹം അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: