റിക്രൂട്ടിങ് കമ്പനിയില്‍ 150 ഒഴിവുകള്‍, ബിരുദമുള്ളവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും അവസരം

ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് കമ്പനിയായ സിഗ്മാര്‍ റിഗ്രൂട്ട്‌മെന്റില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനം. പുതുതായി 150 പേരെ നിയമിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ജോലിയില്‍ മുന്‍ പരിജയമുള്ളവര്‍ക്കും ബിരുതമുള്ളവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.

നിലവില്‍ 120 പേര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ 150 പേരെ കൂടി ഉള്‍പ്പെടുത്തി ജീവനക്കാരുടെ എണ്ണം 270 ആക്കാനാണ് കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 2018 ഓടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 270 ആക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 50 പേരെ പുതുതായി നിയമിക്കുന്നതിനും അധികൃതര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2017 നും 2018 നും ഇടയില്‍ ബാക്കിയുള്ളവരെ നിയമിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

റിക്രൂട്ട്‌മെന്റ്, സെല്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ രംഗങ്ങളിലേക്കാണ് പുതിയ ജീവനക്കാരെ നിയമിക്കുന്നത്. ഈ രംഗത്ത് മുന്‍ പരിജയമുള്ളവരെയും ബിരുദധാരികളെയുമാണ് ഒഴിവുകളിലേക്ക് പരിഗണിക്കുന്നതെന്ന് സിഗ്മാര്‍ അറിയിച്ചു. ഡബ്ലിനില്‍ മാത്രമല്ല കോര്‍ക്കിലും ഗാല്‍വേയിലും ഒഴിവുകളുണ്ടെന്നും കമ്പനി അറിയിച്ചു. നിരവധി റിക്രൂട്ടിങ് കമ്പനികള്‍ പുതിയ നിയമനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: