നീനാ ക്രിക്കറ്റ് ക്ലബ് ഏകദിന മത്സരം ശനിയാഴ്ച്ച 10 മണി മുതല്‍, തീപാറുന്ന പോരാട്ടത്തിന് 9 ടീമുകള്‍

 

ലീമെറിക്ക്:നീനാ ലീഗ് സീസണ്‍ 2 ശനിയാഴ്ച്ചമുക്തല്‍ ആരംഭിക്കും.ഡബ്ലിന്‍ ഉള്‍പ്പെടെ ഉള്ള മികച്ച ടീമുകള്‍ പങ്കെടുക്കുന്ന തീ പാറുന്ന പോരാട്ടത്തിനായിരിക്കും നീനായിലെ ബാലി ഗേഹന്‍ മൈതാനം സാക്ഷ്യം വഹിക്കുക.വിന്നേഴ്‌സ് മെഡല്‍ നേടുകയും കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച എന്‍ സി എല്‍ എവര്‍ റോളിങ്ങ് ട്രോഫിക്കായുള്ള മത്സരങ്ങളും മലയാളികളില്‍ ഇതിനോടകം തന്നെ ആവേശം വിതറികഴിഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ കെ സി സി ചാമ്പ്യന്മാരായ താലാ ക്രിക്കറ്റ് ടീം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ടീമുകളുടെ വരവ് ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ലീമെറിക്ക് മണ്‍സ്റ്റര്‍ മേഖലയില്‍ ആരാധകര്‍.

6:6 ഓവറില്‍ നടക്കുന്ന തീപാറുന്ന മത്സരം കായിക പ്രേമികളായ മലയാളികള്‍ക്ക് പുതിയ അനുഭവം ആയിരിക്കുമെന്ന് ഉറപ്പ്.

Share this news

Leave a Reply

%d bloggers like this: