കബാലി ആഘോഷമാക്കി ആരാധകര്‍

ഡബ്ലിന്‍: ഒരു സിനിമയുടെ റിലീസ് എന്നതിനപ്പുറം കബാലി വലിയൊരാഘോഷമാക്കി മാറ്റിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള സ്‌റ്റൈ മന്നന്‍ ആരാധകര്‍. ഇന്ത്യയില്‍ മാത്രമല്ല അയര്‍ലണ്ടിലും ചിത്രം ഹൗസ്ഫുള്ളായാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രം കാണാന്‍ ഉറക്കമില്ലാതെയാണ് ആളുകള്‍ തീയറ്ററിന് മുന്നില്‍ തമ്പടിച്ചിരുന്നത്. പുലര്‍ച്ചെ തീയറ്ററുകളില്‍ എത്തിയ ചിത്രം കരഘോഷത്തോടെയാണ് രജനിയുടെ ആരാധകര്‍ സ്വീകരിച്ചത്. ഇന്ത്യയില്‍ മൂവായിരത്തോളം തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അയര്‍ലണ്ടില്‍ 14 കേന്ദ്രങ്ങളിലാണ് പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്.

കേരളത്തില്‍ 306 തീയറ്ററുകളിലും കബാലി പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. പ്രേക്ഷകരടെ തള്ളിക്കയറ്റം കാരണം കേരളത്തിലെ പല തീയറ്ററുകളിലും 15 മിനിറ്റോളം വൈകിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് വലിയ പ്രചാരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തോട് സമ്മിശ്ര അഭിപ്രായമാണ് ചിലര്‍ പങ്കുവെച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.

ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ പ്രേക്ഷകര്‍ തീയറ്ററുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനമാരംഭിച്ചപ്പോള്‍ തീയറ്ററുകള്‍ ഒന്നടംങ്കം ആവേശത്തിലായി. കഴിഞ്ഞ ദിവസമാണ് അയര്‍ലണ്ടില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നത്. ലോകമാകെ 4000 തീയറ്ററുകളിലാണ് കബാലി റിലീസ് ചെയ്തിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: