പിന്നില്‍ നില്‍ക്കുന്നവരെ കൊല്ലുന്നത് ന്യായീകരിക്കുന്ന നാസി രീതി പോലെയാണ് ഗര്‍ഭച്ഛിത്രമെന്ന് എല്‍ഫിന്‍ ബിഷപ്പ്

ഡബ്ലിന്‍: പിന്നില്‍ നില്‍ക്കുന്നവരെ കൊല്ലുന്നതിനെ ന്യായീകരിക്കുന്ന നാസി രീതി പോലെയാണ് ഗര്‍ഭച്ഛിത്രമെന്ന് എല്‍ഫിന്‍ ബിഷപ്പ് കെവിന്‍ ഡോറന്‍. ഫാമിലി ആന്റ് ലൈഫ് എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവരെ പോറ്റിവളര്‍ത്താനുള്ള പണം ലാഭിക്കാം എന്നതാണ് നാസികള്‍ കൊലയ്ക്കുള്ള ന്യായീകരണം കണ്ടെത്തിയിരുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഗര്‍ഭഛിദ്രം നടത്തുന്നതിനെ രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികള്‍ നടത്തിയ ദയാവധത്തോട് ഉപമിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ഐറിഷ് ഭരണഘടനയിലെ എട്ടാം ഭേദഗതിയില്‍ മാറ്റം വരുത്തുന്നതിനെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ബിഷപ്പിന്റെ അഭിപ്രായപ്രകടനം. എട്ടാം ഭേദഗതി കാരണം ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗര്‍ഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന ഏത് നടപടിയും മനുഷ്യകുലത്തിന് എതിരെയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡബ്ലിനില്‍ നടന്ന അമ്പതാം ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ പ്രമുഖ സംഘാടകനായിരുന്ന കെവിന്‍ ഡോറന്‍ പിന്നീട് സ്ലൈഗോയിലെ ബിഷപ്പായി നിയമിതനാവുകയായിരുന്നു. ഗര്‍ഭച്ഛിത്ര ബില്‍ നേരത്തെ പാര്‍ലിമെന്റ് തള്ളിയിരുന്നു. വിഷയത്തില്‍ മന്ത്രിസഭയില്‍ ഭിന്നതയുണ്ടാവുകയും ചെയ്തിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: