പുതിയ നിയമം….പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മാലിന്യം സ്വീകരിക്കുന്ന കമ്പനികളോട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടാം

ഡബ്ലിന്‍: പുതിയ നിയമപ്രകാരം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മാലിന്യം ശേഖരിക്കുന്ന കമ്പനികളോട് അവര്‍ സേവനം നല്‍കുന്ന  വീടുകളുടെ വിലാസം ആവശ്യപ്പെടാമെന്ന് റിപ്പോര്‍ട്ട്.  മാലിന്യ   സംസ്കരണ സേവനത്തിനായി കരാറില്‍ ഒപ്പിടാത്തവരെയും മറ്റ് രീതിയില്‍ മാലിന്യം സംസ്കരിക്കുന്നവരെയും കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഇതോടെ  അനധികൃതമായി മാലിന്യം  കളയുന്നവരെ കണ്ടെത്തുന്നത് എളുപ്പമായിരിക്കും.  ഇത് കൂടാതെ കൗണ്‍സില്‍ ഭക്ഷ്യമാലിന്യങ്ങള്‍ വേര്‍തിരിക്കാത്തവരെ അറിയുന്നതിനും ശ്രമിക്കും.

നിയമപ്രകാരം ഇത്തരത്തില്‍ വേര്‍തിരിക്കാതെ ഇരിക്കുന്നത് കുറ്റകരമാണ്. ജൂലൈയില്‍ പുതിയ നിയമം വന്നതിലൂടെ  പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇത്തരം വിവരങ്ങള്‍ അറിയുന്നതിന് കൂടുതല്‍ അധികാരം ലഭിക്കുകയാണ് ചെയ്യുന്നത്. പരിസ്ഥിതി വകുപ്പ് ഇത്തരമൊരു നീക്കം നടത്താന്‍ ആലോചിക്കുന്നുണ്ട്. വകുപ്പ് പറയുന്നത് മാലിന്യം ശേഖരിക്കുന്നവര്‍ക്ക് സേവനം സ്വീകരിക്കാത്തവരുടെ വിവരങ്ങള്‍ അറിയാന്‍ വഴിയില്ലെന്ന് വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ സേവനം സ്വീകരിക്കാത്തവരെ പ്രാദേശിക ഭരണകൂടങ്ങള്‍ വേണം കണ്ടെത്താന്‍. അത് കൊണ്ട് തന്നെ പുതിയനിയമം  മാലിന്യസംസ്കരണത്തെ ഉറപ്പ് വരുത്താന്‍സഹായിക്കും.

ഒഫാലി കൗണ്ടി കൗണ്‍സില്‍ ഭക്ഷണ മാലിന്യം പൊതു മാലിന്യ കുട്ടകളില്‍ ഇടരുതെന്ന് അവരുടെ തന്നെ സൈറ്റില്‍  വ്യക്തമാക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശ പ്രകാരം മാലിന്യം ശേഖരിക്കുന്നവര്‍  കുടുംബങ്ങള്‍ക്ക് ഭക്ഷ്യമാലിന്യം നിക്ഷേപിക്കുന്നതിന് വേറെ തന്നെ സൗകര്യം ചെയ്ത്നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: