ഇനി ഐറിഷ് പാസ്‌പോര്‍ട്ട് പുതുക്കാം, ഓണ്‍ലൈനായി

ഡബ്ലിന്‍: ലോകത്തെവിടെയിരുന്നും ഓണ്‍ലൈനായി ഐറിഷ് പാസ്‌പോര്‍ട്ട് പുതുക്കാനാവുന്ന സംവിധാനം വരുന്നു. രാജ്യത്തെ പാസ്‌പോര്‍ട്ട് സംവിധാനം നവീകരിക്കുന്നതിനായുള്ള 16.6 മില്യണ്‍ യൂറോയുടെ പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് റിന്യൂവല്‍ നിലവില്‍ വരും.
ഇപ്പോള്‍ രാജ്യത്താകെ ഏഴുലക്ഷത്തോളം പാസ്‌പോര്‍ട്ടുകളാണ് വിതരണം ചെയ്തിട്ടുള്ളതെന്നാണ് കണക്കുകള്‍. ബ്രെക്‌സിറ്റ് പ്രഖ്യാപനത്തിനു ശേഷമാണ് ഐറിഷ് പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകളില്‍ വന്‍ വര്‍ധനവ് ഉണ്ടായത്. യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ താല്‍പര്യമുള്ള ബ്രിട്ടീഷ് വംശജര്‍ പോലും ഐറിഷ് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നുണ്ട്. ഐറിഷ് പൗരത്വം സ്വീകരിച്ചതിനു ശേഷം മറ്റു രാജ്യങ്ങളിലേക്ക് പോയിട്ടുള്ള ഇന്ത്യക്കാര്‍ക്കും പുതിയ സംവിധാനം ഗുണകരമാകും.
30 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പാസ്‌പോര്‍ട്ട് കാര്‍ഡ് ഇപ്പോള്‍ തന്നെ 35 യൂറോ നല്‍കി ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ ലഭിക്കുന്നുണ്ട്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: