‘ലിയോ ലീവ് അസ് നോട്ട്’: ഹ്രസ്വചിത്രവുമായി മലയാളികള്‍

തിരുവനന്തപുരം: ലയണല്‍ മെസ്സി എന്ന ഫുട്‌ബോള്‍ താരത്തെ സ്വന്തം നാട്ടുകാരനെന്നപോലെ സ്‌നേഹിച്ചവരാണ് മലയാളികളിലേറെയും. തീര്‍ത്തും അപ്രതീക്ഷിതമായൊരു വികാരാവേശത്തില്‍ ആ താരം കളി മതിയാക്കുകയാണെന്നു പ്രഖ്യാപിച്ചതിന്റെ വേദന ഇപ്പോഴും ആരാധകരുടെ ഹൃദയത്തില്‍ നിന്നു മാഞ്ഞുപോയിട്ടില്ല. അതോടൊപ്പം ആരാധകരുടെയും ഗുരുതുല്യരുടെയും ആവശ്യം മാനിച്ച് മെസ്സി തിരിച്ചുവരുമെന്ന പ്രതീക്ഷയും എല്ലാവരിലുമുണ്ട്. ഒരു പതിനൊന്ന് വയസ്സുകാരന് മെസ്സിയോടുള്ള സ്‌നേഹത്തിന്റെ കഥ പറഞ്ഞ് ഈ വികാരത്തിന് ദൃശ്യഭാഷ്യമൊരുക്കിയിരിക്കുകയാണ് ടെക്കികളായി ജോലിചെയ്യുന്ന ഒരു കൂട്ടം മലയാളികള്‍.
ക്രിയേറ്റീവ് വീഡിയോഗ്രാഫറായ സ്മികേശിന്റെ നേതൃത്വത്തിലാണ് ലിയോ ലീവ് അസ് നോട്ട് എന്നു പേരിട്ട ഹ്രസ്വചിത്രം ഒരുങ്ങിയത്. ഷിജു, വൈശാഖ് എന്നിവരാണ് സംവിധാനം. മെസ്സിയുടെ പത്താംനമ്പര്‍ ജഴ്‌സി അച്ഛന്‍ വാങ്ങിക്കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ ഗെയ്റ്റിലേക്ക് കണ്ണുംനട്ടിരിക്കുന്ന പതിനൊന്ന് വയസ്സുകാരനും അമ്മയും ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛനുമാണ് മുഖ്യ കഥാപാത്രങ്ങള്‍. നിര്‍മാണം സദറുല്‍ ഫിറോസ്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: