യുവ വനിതാ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മില്‍ നീക്കം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നിന്നുള്ള യുവ വനിതാ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ ശുപാര്‍ശ. കായംകുളത്തു നിന്നുള്ള എംഎല്‍എ പ്രതിഭാ ഹരിയെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് നിലവില്‍ അവര്‍ അംഗമായ തകഴി ഏരിയാ കമ്മിറ്റി ശുപാര്‍ശ ചെയ്തത്.
പാര്‍ട്ടി പരിപാടികളിലൊന്നും പ്രതിഭ സജീവമായി പങ്കെടുക്കുന്നില്ലെന്നാണ് ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പരാതി. നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ കമ്മിറ്റിയാണ്.
അതേസമയം കലാ സാംസ്‌കാരിക മേഖലകളില്‍ കൂടി സജീവമായ വ്യക്തിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ പ്രതിഭ. കഴിവുറ്റ അഭിനേത്രി കൂടിയായ അവര്‍ ഒരു ഹ്രസ്വചിത്രത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത സാഹിത്യകാരന്‍ തകഴി ശിവശങ്കര പിള്ളയുടെ ഭാര്യ കാത്തയുടെ വേഷം ചെയ്ത് ശ്രദ്ധേയയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തേക്കാളുപരി സാമൂഹിക സാംസ്‌കാരിക മേഖലകളിലെ അംഗീകാരം കൂടി കണക്കിലെടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അവര്‍ക്ക് സീറ്റ് നല്‍കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം എംഎല്‍എ എന്ന നിലയില്‍ പോലും സജീവ പാര്‍ട്ടി പ്രവര്‍ത്തകരുമായി നിരന്തര ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിഭ പരാജയപ്പെടുകയാണെന്നാണ് ഏരിയ കമ്മിറ്റിയുടെ പരാതി.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: