മകളുടെ കാമുകനെ അമ്മയും സഹോദരനും കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു

കൊട്ടാരക്കര: മകളുടെ കാമുകനെ അമ്മയും സഹോദരനും കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കൊട്ടാരക്കരയിലായിരുന്നു സംഭവം. ചെങ്ങമനാട് സ്വദേശി പോള്‍ മാത്യു(18)വിനെയാണ് വണ്ടിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

മകള്‍ പോള്‍ മാത്യുവിനൊപ്പം ബൈക്കില്‍ പോകുന്നത് കണ്ട അമ്മയും സഹോദരനും ഇവരെ കാറില്‍ പിന്തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയെ ഇറക്കിയ ശേഷം വരികയായിരുന്ന പോള്‍ മാത്യുവിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡില്‍ വീണു കിടന്ന പോള്‍ മാത്യുവിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ കാറില്‍ നിന്നിറങ്ങി  മര്‍ദ്ദിക്കാന്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് അമ്മയേയും മകനേയും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പോള്‍ മാത്യുവിനെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്.

_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: