ഡബ്ലിനിലെ നാല്‍പത് പേരില്‍ ഒരാള്‍ വീതം ലക്ഷപ്രഭുക്കളെന്ന് പഠനം

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ നാല്‍പത് പേരില്‍ ഒരാള്‍ വീതം ലക്ഷപ്രഭുക്കളെന്ന് പഠനം. ആളോഹരി ലക്ഷപ്രഭുക്കളുടെ നിരക്കില്‍ യൂറോപ്യന്‍ നഗരങ്ങളില്‍ അയര്‍ലന്‍ഡിന് പത്താം സ്ഥാനമാണ്. വെനീസ് പാരീസ് ബ്രസല്‍സ് എന്നിവയ്ക്ക് മുകളിലായിട്ടാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. മോണോക്കയാണ് ലക്ഷപ്രഭുക്കളുടെ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. സൂറിച്ച്, ജനീവ എന്നിവയാണ് തുടര്‍ന്ന് വരുന്ന സ്ഥാനങ്ങളിലുള്ളത്. ലണ്ടന്‍ അഞ്ചാംസ്ഥാനത്താണുള്ളത്. 29 പേരില്‍ ഒരാള്‍ വീതം ഇവിടെ ലക്ഷപ്രഭുവാണ്. പത്ത് മില്യണ്‍ ജനങ്ങളാണ് ലണ്ടനില്‍ താമസിക്കുന്നത്. മോണോക്കയില്‍ മൂന്നില്‍ ഒരാള്‍ വീതം ലക്ഷപ്രഭുവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഡബ്ലിനില്‍ 32,000 ലക്ഷപ്രഭുക്കളാണ് ഉള്ളത്. ഡബ്ലിനിലെവീടില്ലാത്തവരുടെ നിരക്ക് 4473 ആണ്. ആയിരക്കണക്കിന് പേര് ദരിദ്രരായ തൊഴിലാളികളുമാണ്. പാരീസ്, മാന്‍ഡ്രിഡ്, ബെര്‍ലിന്‍, മോസ്കോ മറ്റ് യൂറോപ്യന്‍ തലസ്ഥാനങ്ങള്‍ എന്നിവ അയര്‍ലന്‍ഡിന് പിന്നിലാണ്. യൂറോപ്. യുഎസ് എന്നിവിടങ്ങളില്‍ നിന്ന് ഡബ്ലിനിലേക്ക് ആകര്‍ഷക്കപ്പെട്ടിരിക്കുന്ന ടെക്നിക്കല്‍ മേഖലയിലുള്ളവരാണ് ലക്ഷപ്രഭുക്കളില്‍ കൂടുതലും. മോണോക്കയിലെ നികുതി കുറവാണ് ആകര്‍ഷണായി തുടുരന്നത് ഇത് മൂലം രണ്ട് വര്‍ഷത്തിനുള്ളില്‍ സമ്പന്നരുടെ ജനസാന്ദ്രതയിലുള്ള വര്‍ധന 6 ശതമാനം ആണ്.€902,000 വരെ വീടൊഴിച്ച് സ്വത്തുള്ളവരെയാണ് ലക്ഷപ്രഭുക്കളെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

അഞ്ചാം സ്ഥാനം ഓസ് ലോയ്ക്കാണ്, ഫ്രാങ്ക് ഫര്‍ട്, ആംസ്റ്റര്‍ഡാം, ഫ്ലോറന്‍സാ, റോം എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍

എസ്

Share this news

Leave a Reply

%d bloggers like this: