ഗീതാ ഗോപിനാഥിന്റെ നിയമനം: സിപിഎം കേന്ദ്രനേതൃത്വം ഇടപെടില്ല

തിരുവനന്തപുരം: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ ഇടപെടില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. സംസ്ഥാന സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

ഗീതാ ഗോപിനാഥിന്റെ നിയമനത്തിന് എതിരെ വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയില്‍ പരിവര്‍ത്തനമുള്ള വളര്‍ച്ചയുണ്ടാകണമെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കണമെന്ന് ഗീത ഗോപിനാഥ് വാദിച്ചിരുന്നു. സിപിഎമ്മും ഇടതു കര്‍ഷക സംഘടനകളും ചെറുത്ത് തോല്‍പ്പിച്ച ഭൂമി ഏറ്റെടുക്കല്‍ ബില്‍ നടപ്പാക്കണമെന്ന് 2014 ല്‍ അവര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇവ അടക്കമുള്ളവ ആയിരുന്നു ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍.

_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: