പപ്പടത്തില്‍ അലക്ക് കാരവും എഞ്ചിന്‍ ഓയിലും…… പ്രവാസി മലയാളികള്‍ ആശങ്കയില്‍

കൊച്ചി: ഓണസദ്യയ്‌ക്കൊപ്പം പപ്പടം ഒഴിവാക്കാനാവത്ത ഇനമായതിനാല്‍ പ്രവാസി മലയാളികള്‍ പ്രത്യേകിച്ച് അയര്‍ലണ്ട് മലയാളികള്‍ ആശങ്കയില്‍. മനോരമ ന്യുസ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പപ്പടത്തില്‍ അലക്ക് കാരവും എഞ്ചിന്‍ ഓയില്‍, കാന്‍സറിന് കാരണമായ സോഡിയം ബെന്‍സൊയെറ്റ് തുടങ്ങിയ ചേരുവകള്‍ പപ്പടത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.

അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ വിപണനത്തിനെത്തിച്ചിരിക്കുന്ന പപ്പടങ്ങളുടെ കാലാവധി 2 വര്‍ഷം വരെയാണ്. സാധാരണഗതിയില്‍പരമ്പരാഗത ശൈലിയില്‍ വീടുകളില്‍ നിര്‍മ്മിക്കുന്ന പപ്പടത്തിന് ആഴ്ചകള്‍ മാത്രം കാലാവധി ലഭിക്കുമ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന പപ്പടങ്ങള്‍ക്ക് രൂപഭംഗിയും ഏതാനും മാസങ്ങള്‍ കാലാവധിയും ലഭിക്കുന്നതാണ്.

എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഓണം ഉള്‍പ്പെടെയുള്ള കാലയളവില്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന പപ്പടങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കുന്നവയും വര്‍ഷങ്ങളോളം കേട് കൂടാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ ഏറെ ആശങ്കാകുലരാണ്.

 

Share this news

Leave a Reply

%d bloggers like this: