വേള്‍ഡ് യൂത്ത് ഡേയില്‍ ആരവമുയര്‍ത്തിയ മാസ്റ്റര്‍ പ്ലാന്‍ ഐ കണക്ട് വേദിയിലേക്ക്

ഡബ്ലിന്‍: പോളണ്ടില്‍ സമാപിച്ച വേള്‍ഡ് യൂത്ത് ഡേയുടെ പ്രധാന വേദിയില്‍ ആരവമുയര്‍ത്തിയ മാസ്റ്റര്‍ പ്ലാന്‍ ഐ കണക്ട് വേദിയില്‍. ലോകമെമ്പാടും ആരാധകരുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഗീത ബാന്‍ഡിലെ മുന്‍നിര ഗായകരാണ് അയര്‍ലന്‍ഡിലെത്തുക.

ഈ മാസം 18 മുതല്‍ 21 വരെ മെനൂത്തിലെ നോര്‍ത്ത് ക്യാമ്പസിലാണ് ജീസസ് യൂത്ത് ഒരുക്കുന്ന യുവജന കോണ്‍ഫ്രന്‍സ് അരങ്ങേറുക. 13 മുതല്‍ 25 വയസുവരെയുള്ള യുവജനങ്ങള്‍ക്കാണ് പ്രവേശനം.വിവിധ വിഭാഗങ്ങളിലായി ഇംഗ്ലീഷിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ലോക പ്രശസ്ത വചന പ്രഘോഷകരായ കോളിന്‍ കല്‍മി യാനോ, ഡോണി പീറ്റര്‍, സ്ലൈഗോ ബിഷപ് കെവിന്‍ ഡോറന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഇവര്‍ക്കു പുറമെ പുതുതലമുറ ലൈംഗീക വിശുദ്ധി കാത്തു സൂക്ഷിക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അയര്‍ലന്‍ഡിലെ യുവജന കോണ്‍ഫ്രന്‍സുകളിലെ നിറ സാന്നിധ്യമായ നൈല്‍ മക്‌നലീയുടെ പ്രത്യേക ക്ലാസുമുണ്ടാവും. കോണ്‍ഫ്രന്‍ സിന്റെ മൂന്നാം ദിനത്തില്‍ പ്രമുഖ ഐറീഷ് ബാന്‍ഡായ എലേഷന്‍ മിനിസ്ട്രീയുടെ സംഗീത നിശയും ഐ കണക്ടിന്റെ മുഖ്യാകര്‍ഷണമാവും.

കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലേക്ക് കടന്നതായി ജീസസ് യൂത്ത് ഭാരവാഹികള്‍ അറിയിച്ചു. തീയേറ്റര്‍ പ്രസന്റേഷന്‍, കണ്‍സര്‍ട്ട്, ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നിവയുള്‍പ്പെട്ട കോണ്‍ഫ്രസിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 150 യൂറോയാണ്. താത്പര്യമുള്ളവര്‍ക്ക് ംംം.ഷലൗെ്യെീൗവേ.ശല/ശരീിിലരേ യില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ഫീസടച്ച് സീറ്റുകള്‍ ഉറപ്പാക്കുന്ന ആദ്യ മൂന്നൂറ് യുവ ജനങ്ങള്‍ക്കാണ് പ്രവേ ശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0892110313, 0879630904 എന്നീ നമ്പരുകളില്‍ ബന്ധപ്പടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: