‘കരുണയുടെ വാതില്‍’ ലിമറിക്കില്‍ സീറോ മലബാര്‍ സഭയുടെ വലിയ ധ്യാനം 19 മുതല്‍

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമറിക്കില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമറിക്‌ റേസ്‌
കോഴ്‌സില്‍ ആഗസ്‌ത്‌ 19 മുതല്‍ 21 വരെയാണ്‌ ഈ വര്‍ഷത്തെ ധ്യാനം നടക്കുക. കരുണയുടെ വാതില്‍ 2016 എന്നു പേരിട്ടിരിക്കുന്ന കുടുംബനവീകരണ ധ്യാനം യുകെ സെഹിയോണ്‍ മിനിസ്‌ട്രിയിലെ റവ. ഫാ. സജി ഓലിക്കലും സംഘവുമാണ്‌ നയിക്കുക.
ധ്യാനത്തോടനുബന്ധിച്ച്‌ സെഹിയോണ്‍ യുകെയുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങും കുട്ടികള്‍ക്കായുള്ള ധ്യാനവും നടക്കും. ധ്യാനവിജയത്തിനായി എല്ലാ കുടംബങ്ങളുടെയുമ പ്രാര്‍ത്ഥന ഉണ്ടാകണമെന്ന്‌ സീറോ മലബാര്‍ സഭ ലിമറിക്‌ പ്രീസ്റ്റ്‌ ഇന്‍ചാര്‍ജ്‌ റവ. ഫാ. ജോസ്‌ ഭരണിക്കുളങ്ങര അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ റോബിന്‍ ജോസഫ്‌ (0894485115), പോമി മാത്യു (0879645463), ജോബി മാനുവല്‍ (0877906961) എന്നിവരുമായി ബന്ധപ്പെടാം.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: