ബോട്ടില്‍ ബാങ്കുകള്‍ നിറഞ്ഞിരിക്കുന്നതിനെ തുടര്‍ന്ന് അവയ്ക്ക് അരികില്‍ മാലിന്യം ഉപേക്ഷിച്ചാല്‍ പിഴ വരും

ഡബ്ലിന്: ബോട്ടില്‍ ബാങ്കുകള്‍ നിറഞ്ഞിരിക്കുന്നതിനെ തുടര്‍ന്ന് അവയ്ക്ക് അരികില്‍ മാലിന്യം ഉപേക്ഷിച്ച് പോയാല്‍ പിഴ വരും.

150 യൂറോ വരെ പിഴ ഈടാക്കിയേക്കുമെന്നാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ മേരി ഫ്രീഹില്‍ വ്യക്തമാക്കുന്നത്. ജനങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നതായും ഇവര്‍ വ്യക്തമാക്കി. ബ്രിങ് സെന്‍ററില്‍ നിലത്ത് ഏതാനും കുപ്പികള്‍ ഉപേക്ഷിച്ചവര്‍ക്ക് പഴി ചുമത്തിയിരുന്നു ഇവര്‍ പരാതി അറിയിച്ചിട്ടുണ്ട്. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ വിവിധ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇത് കൂടാതെയാണ് ബ്രിങ് സെന‍്ററുകളില്‍ ക്യാമറ വെച്ചിരിക്കുന്നത്. പിഴ ചുമത്തുന്ന കാര്യം ജനങ്ങള്‍ അറിയേണ്ടതാണ്. ഫോട്ടോ തെളിവോടൊപ്പമാണ് പിഴ നല്‍കാന്‍ ആവശ്യപ്പെടുക. നീല നിറത്തില്‍ ഇതേ കുറിച്ച് വ്യക്തമാക്കി സൈന്‍ ബോര്‍ഡുകളും കാണാം.

ബോട്ടില്‍ ബാങ്കുകള്‍ നിറഞ്ഞിരിക്കുന്നതായി കണ്ടാല്‍ ഉപയോക്താവിന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ലിറ്റര്‍ ഹോട്ട് ലൈന്‍ നമ്പറായ 1800 251 500 ലേക്ക് വിളിച്ച് വിവരം ധരിപ്പിക്കാവുന്നതാണ്.

എസ്

Share this news

Leave a Reply

%d bloggers like this: