തീവ്രവാദ ബന്ധം: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടീഷ് സൈനികനെ അറസ്റ്റ് ചെയ്തു

ഡബ്ലിന്‍: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ബ്രിട്ടീഷ് സൈനികനെ വടക്കന്‍ അയര്‍ലണ്ടില്‍ വെച്ച് അറസ്റ്റ് ചെയ്തു. വടക്കന്‍ അയര്‍ലണ്ടിലെ താവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 30 വയസുകാരനാണ് അറസ്റ്റിലായ സൈനികന്‍.

തെക്കന്‍ ദേവൂണിലുള്ള വീടും പരിസരപ്രദേശങ്ങളും പരിശോധിച്ച് വരികയാണെന്നാണ് സ്‌കോട്ട്‌ലന്റ് യാഡ് അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്തയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ആമ്ഡ് ഫോഴ്‌സില്‍ അംഗമായ ഇയാളെ പടിഞ്ഞാറന്‍ പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ നിയമത്തിലെ സെക്ഷന്‍ അഞ്ച് അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

നിലവില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്‌കോട്ട്‌ലന്റ് യാഡ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വടക്കന്‍ പ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. സ്‌കോട്ട്‌ലന്റ് യാഡ് തന്നെയാണ് ഇയാളെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. അന്വേഷണത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പദ്ധതി തയ്യാറാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്ചതെന്നും അവര്‍ പറഞ്ഞു.

-sk-

Share this news

Leave a Reply

%d bloggers like this: