300 മില്യണ്‍ യൂറോ ചിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3,000 താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി

ഡബ്ലിന്‍: 300 മില്യണ്‍ യൂറോ ചിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3000 താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയായ യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍ പദ്ധതി തയ്യാറാക്കുന്നു. യൂണിവേഴ്‌സിറ്റി കോളജ് പുതിയ അക്കോമഡേഷന്‍ ബ്ലോക്ക് തുറന്നതിന് തൊട്ട് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ആഷ്ഫീല്‍ഡില്‍ നിര്‍മ്മിച്ച ഈ ബ്ലോക്കില്‍ 354 സ്റ്റുഡന്റസ് റസിഡന്‍സാണ് അധികമായുള്ളത്. പുതിയ ബില്‍ഡിങ് കൂടി വന്നതോടെ 3164 വിദ്യാര്‍ത്ഥികളെ ബെല്‍ഫീല്‍ഡ് ക്യാമ്പസില്‍ താമസിപ്പിക്കാന്‍ കഴിയും. നിലവില്‍ 25,000 വിദ്യാര്‍ത്ഥികള്‍ക്കാണ് താമസ സൗകര്യമുള്ളത്. 300 മില്യണ്‍ യൂറോ ചിലവഴിച്ച് നിര്‍മ്മിക്കുന്ന 3000 പുതിയ താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടെ 775 മില്യണ്‍ യൂറോയുടെ നിര്‍മ്മാണ് പ്രവൃത്തികള്‍ ആരംഭിക്കാനാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കോളേജിലെ 25% വിദ്യാര്‍ത്ഥികളെയും ഇവിടെ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. 2019 ഓടെ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ 7000 താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭവന വകുപ്പ് മന്ത്രി സൈമണ്‍ കൊവനി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് താമസസൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും വാടകവീടെടുത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ വലിയ വാടകയാണ് നല്‍കേണ്ടിവരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: