റിയോ ഒളിമ്പിക്‌സില്‍ വാതുവെയ്പ്പ്: രണ്ട് ഐറിഷ് ബോക്‌സര്‍മാര്‍ക്കെതിരെ അന്വേഷണം

ഡബ്ലിന്‍: റിയോ ഒളിമ്പിക്‌സിനിടെ വാതുവെയ്പ്പ് നടത്തിയെന്ന സംശയത്തില്‍ രണ്ട് ഐറിഷ് ബോക്‌സര്‍മാര്‍ക്കെതിരെ അന്വേഷണം. ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മറ്റി (ഐ ഒ സി) ആണ് അന്വേഷണം നടത്തുന്നത്. രണ്ട് ബോക്‌സര്‍മാരും വാതുവെയ്പ്പിനെക്കുറിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രണ്ട് ബോക്‌സര്‍മാരും 2016 റിയോ ഒളിമ്പിക്‌സ് ഗെയിമിനിടയില്‍ വാതുവെയ്പ്പിനെക്കുറിച്ച് സംസാരിച്ചതായി ഒളിമ്പിക് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഒളിമ്പിക് കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രസ്താവനയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണത്തിലിരിക്കുന്ന വിഷയത്തെക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാന്‍ കഴിയില്ലെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ ഏതെല്ലാം ബോക്‌സര്‍മാരാണ് വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഒളിമ്പിക്‌സ് അത്‌ലറ്റുകള്‍ വാതുവെയ്പ്പ് നടത്തുന്നത് നിയമ വിരുദ്ധമല്ലെങ്കിലും നിയമപ്രകാരം ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മറ്റി വാതുവെയ്പ്പ് നിരോധിച്ചിരിക്കുകയാണ്.

-sk-

Share this news

Leave a Reply

%d bloggers like this: