യമനില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു

സന: യമനിലുണ്ടായ ചാവേറാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. യമനിലെ ആര്‍മി ടെയ്‌നിങ് ക്യാമ്പിലാണ് സ്‌ഫോടനമുണ്ടായത്. കാറില്‍ ബോംബുമായെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. യമന്‍ നഗരമായ എദെനിലാണ് ചാവേറാക്രമണം നടന്നിരിക്കുന്നത്. ആരോഗ്യ രംഗത്ത് നിന്നുള്ള വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നോര്‍ത്തേണ്‍ എദെനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സൈനികരുടെ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം. റിക്രൂട്ടിങ് ക്യാമ്പിലേക്ക് അക്രമി സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്. 29 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നത്.

മൂന്ന് ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എ എഫ് പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐ എസ് അല്ലെങ്കില്‍ അല്‍ഖ്വയ്ദ ആയിരിക്കും ആക്രണത്തിന് പിന്നില്‍ എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: