മദ്യപാനം കാരണമുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 93% സ്ത്രീകളും ചികിത്സ തേടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: മദ്യപാനം കാരണമുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 93% സ്ത്രീകളും ചികിത്സ തേടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഡബ്ലിനിലെ ട്രീറ്റ്‌മെന്റ് സെന്ററിലെ ആള്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മദ്യപാനം. റുട്ട്‌ലാന്റ് സെന്ററില്‍ ചികിത്സയ്ക്ക് എത്തുന്ന പത്തില്‍ എട്ട് പേരും മദ്യപാനത്തെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.

സെന്ററില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്‌നമാണ് മദ്യപാനമെന്ന് സെന്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ മേബ ലീഹി അറിയിച്ചു. മദ്യപാനത്തെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളെത്തുടര്‍ന്ന് സെന്ററിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

93% സ്ത്രീകളാണ് ഇപ്പോള്‍ ഇത്തരത്തില്‍ ചികിത്സയ്ക്കായി സെന്ററിലെത്തുന്നതെന്നും 2006 ല്‍ 73% സ്ത്രീകളാണ് സെന്ററില്‍ എത്തി ചികിത്സ തേടിയിരുന്നതെന്നും അവര്‍ പറഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും മദ്യപാനത്തെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും യുവാക്കളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

-sk-

Share this news

Leave a Reply

%d bloggers like this: