ബാര്‍കോഴ…ബെന്നി ബെഹ്നാന്റെ ഇടപാടുകളാണ് വിജിലന്‍സ് ഇന്നു പരിശോധിക്കുന്നു

കൊച്ചി: കോണ്‍ഗ്രസ് നേതാവായ ബെന്നി ബെഹ്നാന്റെ ഇടപാടുകളാണ് വിജിലന്‍സ് ഇന്നു പരിശോധിക്കുന്നു. ബാര്‍കോഴയില്‍ ലഭിച്ച പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന.

അതെസമയം ബാബുവിന്റെ അനധികൃത സ്വത്തിനെക്കുറിച്ചുളള അന്വേഷണവും പുരോഗമിക്കുകയാണ്. ബാബുവിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സ്വത്തുവിവരങ്ങളും വരുമാനവും പരിശോധിക്കാനും വിജിലന്‍സ് തീരുമാനം എടുത്തിട്ടുണ്ട്. നേരത്തെ ബാബു മന്ത്രിയായിരുന്ന കാലയളവിലെ ആസ്തികള്‍ മാത്രമായിരുന്നു വിജിലന്‍സ് പരിശോധിച്ചത്.

ബാബുവിന്റെ മരുമകന്റെ പേരില്‍ തൊടുപുഴയിലുളള രണ്ടു ലോക്കറുകള്‍ തുറന്ന് വിജിലന്‍സ് പരിശോധന നടത്തുകയാണ്. കൂടാതെ മൂത്ത മകളുടെ ലോക്കറും വിജിലന്‍സ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. ബാബുവിന്റെ ബിനാമി ഇടപാടുകള്‍ പരിശോധിക്കാനായി സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും വിജിലന്‍സ് അറിയിച്ചു.
ഇന്നലെ ബാബുവിന്റെ മകളുടെ ലോക്കറില്‍ നിന്നും 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. കൊച്ചി വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ മകളുടെ ലോക്കറില്‍ നടത്തിയ പരിശോധനയിലാണ് 117 പവന്‍ സ്വര്‍ണം കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: