തോപ്പില്‍ ജോപ്പന്‍ പ്രേക്ഷകര്‍ക്കുവേണ്ടി കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നു

ബെന്നി പി നായരമ്പലം തിരക്കഥ എഴുതി ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മുട്ടി നായകനായി എത്തുന്ന തോപ്പില്‍ ജോപ്പന്റെ റിലീസിംഗ് ഒക്ടോബറിലേക്കു മാറ്റിവച്ചു. കസബ, വൈറ്റ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ അടുപ്പിച്ചു ജൂലായില്‍ റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് ഓണത്തിന് പ്രേക്ഷകരുടെ മുന്നില്‍ എത്തേണ്ടിയിരുന്ന തോപ്പില്‍ ജോപ്പന്‍ ഒക്ടോബറിലേക്കു മാറി നില്കുന്നത്.

കബഡി കളിയുടെ കടുത്ത ആരാധകനായ ജോപ്പന്‍ ഒരു മദ്യപാനികൂടിയാണ്. മമ്മൂട്ടി ജോപ്പനായി എത്തുമ്പോള്‍ മമത മോഹന്‍ദാസും ആന്‍ഡ്രയെ ജെറമിയയും നായികാ വേഷങ്ങളില്‍ പൊലിപ്പിക്കുന്നുണ്ട്.

ഇവരെ കൂടാതെ ഹരിശ്രീ അശോകന്‍, സലിം കുമാര്‍, രഞ്ജിപണിക്കര്‍, സുരേഷ്‌കൃഷ്ണ, അലന്‌സിയര്‍, സാജു നവോദയ ബേബി അക്ഷര, തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ഗ്രാന്‍ഡെ പ്രൊഡക്ഷന്റെ ബാനറില്‍ നൗഷാദും ജീവനുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Share this news

Leave a Reply

%d bloggers like this: