ഡബ്ലിന്‍ ബസ്സ് സമരം രണ്ടാം ദിവസവും പിന്നിട്ടു

ഡബ്ലിന്‍ ബസ്സ് സമരത്തിന്റെ രണ്ടാമത്തെ ദിവസവും യാത്രക്കാര്‍ ദുരിതമനുഭവിച്ചു. ഗതാഗത മന്ത്രിയുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമാകാത്തതിനെ തുടര്‍ന്ന് 15-16, 23-24 ദിസങ്ങളിലും പണിമുടക്കിന് ആഹ്വനം ചെയ്തിട്ടുണ്ട്.

ബിസിനസ്സ് മേഖലകളിലും ബസ്സ് സമരം സാരമായ ക്ഷീണമുണ്ടാക്കി. എയര്‍ ലിങ്കുകള്‍, ഗോസ്‌റ് ടൂര്‍ ബസ്സ്, നൈറ്റ് ലിങ്കുകള്‍ തുടങ്ങിയവയും പ്രവര്‍ത്തന രഹിതമായിരുന്നു. ഇന്നുമുതല്‍ പ്രവര്‍ത്തനം സാധാരണ ഗതിയിലാകും. ശനിയാഴ്ച രാത്രി മുതല്‍ നൈറ്റ് സര്‍വീസുകളും പുനരാരംഭിക്കും എന്നറിയിച്ചിട്ടുണ്ട്.

വേതന നിരക്കില്‍ വര്ധദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന സമരത്തില്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും വ്യക്തമായ ഉത്തരം ഇതുവരെയും ലഭിച്ചിട്ടില്ല. തലസ്ഥാനനഗരിയിലെ ഈ ബസ്സ് സമരം യാത്രക്കാരെ കുറച്ചോന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ബസ്സ് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ് ജനങ്ങളോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.കൂടാതെ അടുത്ത ആഴ്ചയില്‍ നടക്കുന്ന തുടര്‍സമരങ്ങളെക്കുറിച്ച് മുന്നറിയിപ്പുകളും നല്‍കി.സമരം ശക്തമാകുന്നതോടെ ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുമെന്നും കരുതുന്നു.

ബസ്സ് സമരത്തെത്തുടര്‍ന്ന് ടാക്‌സി ആപ്പ് ഹൈലോ യാത്രക്കാര്‍ക്കായി പ്രത്യേക ഡിസ്‌കൗണ്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: