കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്റ് അംബാസഡറായി നിവിന്‍ പോളി

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ പുതിയ അംബാസിഡറായി നിവിന്‍ പോളി എത്തി. “താന്‍ സ്വപ്നത്തില്‍ പോലും നിനച്ചിട്ടില്ലാത്ത ഒരു ഭാഗ്യ അവസരമാണ് കൈവന്നിരിക്കുന്നത്” എന്നായിരുന്നു നിവിന്റെ ആദ്യ പ്രതികരണം.
താന്‍ ഏറ്റവും ആരാധിച്ചിരുന്ന സച്ചിനോടോപ്പം ചേര്‍ന്ന് നിന്ന് ഇങ്ങനെ ഒരു സംരഭത്തിന് കൂട്ടാളിയാകുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷവാനാണെന്നും തന്റെ ഔദ്യോഗിക പേജില്‍ നിവിന്‍ കുറിച്ചു.

സച്ചിന്‍, ചിരഞ്ജിവി, നാഗാര്‍ജുന, അല്ലു അരവിന്ദ് തുടങ്ങിയ പ്രമുഖരുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് ഐ. എസ്. എല്‍ ന്റെ മൂന്നാം പതിപ്പിന് വേണ്ടി അടുത്ത മാസം കളത്തിലിറങ്ങും.

Share this news

Leave a Reply

%d bloggers like this: