നാപാം ആക്രമണത്തിന്റെ വിവാദ ഫോട്ടോഗ്രാഫ് നീക്കം ചെയ്യാനുള്ള തീരുമാനം ഫേസ്ബുക് പിന്‍വലിച്ചു

വിലയറ്റ്‌നാമിലെ നാപാം ആക്രമണത്തില്‍ നിന്ന് അലമുറയിട്ടു ഓടി രക്ഷപെടുന്ന നഗ്‌നയായ പെണ്‍കുട്ടിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനമാണ് ഫേസ്ബുക് പിന്‍വലിച്ചത്.

ചരിത്രപ്രാധാന്യമുള്ള ഒരു സംഭവത്തിന്റെ പ്രതീകമായിട്ടുള്ള ഫോട്ടോയാണ് വിവാദത്തില്‍ അകപ്പെട്ടത്. നോര്‍വീജിയന്‍ പ്രധാനമന്ത്രി  എര്‍ണാ സോല്‍ബെര്‍ഗും മറ്റുള്ളവരും പ്രദര്‍ശിപ്പിച്ച ഫോട്ടോയാണ് ഫേസ്ബുക് യഥാര്‍ത്ഥത്തില്‍ നീക്കം ചെയ്തിരുന്നത്.

അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ആയ നിക്ക്വ്റ്റ് 1972 ല്‍ എടുത്ത ഈ ഫോട്ടോ പുലിസ്റ്റര്‍ പുരസ്‌കാരം നേടിയിരുന്നു. നഗ്‌നതാ നിയമങ്ങള്‍ ലംകിച്ചു എന്ന കാരണത്താലാണ് ഫേസ്ബുക് ഈ ഫോട്ടോഗ്രാഫ് നിരോധിച്ചിരുന്നത്. നിരോധനത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം മുതല്‍ പ്രതിഷേധങ്ങള്‍ ശക്തമായി ഉണര്‍ന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: