ബസ് സമരം …ഡിസ്കൗണ്ട് നല്‍കി ടാക്സി ആപ്ലിക്കേഷന്‍

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് സമരത്തിന്‍റെ പശ്ചാതലത്തില്‍ യാത്രക്കാര്‍ക്ക് ഡിസ്കൗണ്ട് നല്‍കി ഹെയ്ലോ. ടാക്സി ആപ്ലിക്കേഷനായ ഹെയ്ലോ വീണ്ടും യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന നടപടികളുമായി മുന്നോട്ട് വരികയാണ്.

ഇന്നലെയും ഇന്നുമായിട്ടാണ് 48 മണിക്കൂര്‍ സമരം ഉള്ളത്.  രാവിലെ 6-7 നും 10-11നും എടുക്കുന്ന ടാക്സികളാണ് 50 ശതമാനം വരെ ഡിസ്കൗണ്ട് നിരക്കില്‍ ലഭിക്കുക. ഡിക്സൗണ്ട് നിരക്ക് ഹെയ്ലോ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഹെയ്ലോ ഫെസ്ബുക്കിലും ട്വിറ്ററിലുമായി അവരുടെ കോ‍ഡ് പങ്ക് വെയ്ക്കുന്നുണ്ട്.

ഹെയ് ലോ ആപ്ലിക്കേഷന്‍ വഴിയുള്ള ടാക്സി സര്‍വീസുകള്‍ ബസ് ലൈനില്‍ വഴി യാത്ര ചെയ്യുന്നതിനാല്‍ യാത്രാ സമയം കുറയ്ക്കാന്‍ സഹായകരമാകുന്നുണ്ട്.

ഹെയ് ലോയുടെ ജനറല്‍ മാനേജര്‍ അര്‍നോള്‍ഡ് നിലവിലെ ലുവാസ് സമരദിവസങ്ങളില്‍ ടാക്സി സേവനത്തിന് വന്‍ ആവശ്യക്കാരായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. വരും സമര ദിവസങ്ങളില്‍ കൂടുതല്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

ഹെയ് ലോ ഉപഭോക്താക്കള്‍ തിരക്ക് കുറയുന്ന സമയത്ത് സേവനം ഉപയോഗിക്കുന്നതായിരിക്കും ഉചിതമെന്നും വ്യക്തമാക്കുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: