ചൈല്‍ഡ് കെയറിന് സബ്സിഡി നല്‍കുന്നതിന് പുതിയ സംവിധാനം വരുമെന്ന് സൂചന

ഡബ്ലിന്‍: ചൈല്‍ഡ് കെയറിന് സബ്സിഡി നല്‍കുന്നതിന് പുതിയ സംവിധാനം വരുമെന്ന് സൂചന.

അടുത്തമാസത്തെ ബഡ്ജറ്റില്‍ ചൈല്‍ഡ് കെയര്‍ സേവനം നല്‍കുന്നവര്‍ക്ക് ചെലവിന്‍റെ ഒരു ഭാഗം സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതിന് നടപടി ഉണ്ടാകാനാണ് സാധ്യത. കുടുംബങ്ങള്‍ക്ക് വരുന്ന ചെലവ് കുറയ്ക്കുന്നതിനാണ് ഇത്. ഏതാനും വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും സ്കീം നടപ്പാക്കപ്പെട്ടേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത സെപ്തംബറില്‍ ആകും പദ്ധതി തുടങ്ങുക. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ ഉദ്ദേശിച്ചായിരിക്കും തുടക്കത്തില്‍ പദ്ധതി.

ചില കുടുംബങ്ങളുടെ ചൈല്‍ഡ് കെയര്‍ ചെലവ് ആകെ തന്നെയും സര്‍ക്കാര്‍ വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്നലെ പ്രധാനമന്ത്രി എന്‍ഡ കെന്നിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും പദ്ധതി വിശദീകരിച്ച് നല്‍കിയിട്ടുണ്ട്. ദമ്പതിമാര്‍ക്ക് 47000 യൂറോ വരുമാനമാണെങ്കില്‍ പദ്ധതിയില്‍ അംഗങ്ങളാകാം. എന്നാല്‍  വരുമാനത്തിന്‍റെ ഈ പരിധി അന്തിമമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതല്ല. വരുമാന പരിധി മാറാവുന്നതാണ്.

കുട്ടികളുടെ മന്ത്രി കതറീന്‍ സഫോണാണ് പദ്ധതിക്ക് പന്നില്‍. പദ്ധതിയുടെ ഭാഗമായി വരുന്ന ചൈല്‍ഡ് കെയര്‍ സര്‍വീസുകള്‍ക്ക് വേണ്ടി പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും കൂടി കൊണ്ട് വരുന്നതായിരിക്കും.

എസ്

Share this news

Leave a Reply

%d bloggers like this: