ജോണ്‍ ബര്‍ട്ടനെ കാറില്‍ തടഞ്ഞ് വെച്ച സംഭവത്തില്‍ 17കാരന്‍റെ വിചാരണ കോടതി റദ്ദാക്കിയില്ല

ഡബ്ലിന്‍: മുന്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ കാറില്‍ തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തില്‍ 17 കാരന് എതിരായ വിചാരണ റദ്ദാക്കാന്‍ ജഡ്ജ് വിസമ്മതിച്ചു. ജോബ്സ്ടൗണ്‍ പ്രതിഷേധത്തിലായിരുന്നു ബര്‍ട്ടനെ കാറില്‍ തടഞ്ഞ് വെച്ചത്. ബര്‍ട്ടനെ കൂടാതെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഉപദേശകന്‍ കറീന്‍ ഒ കോണലും കൂടെയുണ്ടായിരുന്നു. 2014 നവംബര്‍ 15നായിരുന്നു പ്രസ്തുത സംഭവം. സംഭവം നടക്കുമ്പോള്‍ കൗമാരക്കാരന് 15 വയസാണ് ഉണ്ടായിരുന്നത്. കുറ്റക്കാരനല്ലെന്ന് വാദിക്കുകയും ചെയ്തിരുന്നു യുവാവ്.

അന്‍ കോസന്‍ എഡുക്കേഷന്‍ സെന്‍ററിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ലേബര്‍ നേതാവും അന്നത്തെ സാമൂഹ്യ സുരക്ഷാ മന്ത്രിയുമായിരുന്ന ബര്‍ട്ടന്‍. മൂന്ന് മണിക്കൂറാണ് പ്രതിഷേധക്കാര്‍ ബര്‍ട്ടനെയും ഉപദേശിയേയും കാറില്‍ തടഞ്ഞ് വെച്ചിരിക്കുന്നത്. ബിരുദധാന പരിപാടി കഴിഞ്ഞ ശേഷം കാറില്‍ കയറിയപ്പോഴായിരുന്നു ഇത്. കൗമാരക്കാരന്‍ മൊബൈല്‍ ചിത്രങ്ങള്‍ എടുത്തതായും പ്രോസിക്യൂഷന്‍ പറയുന്നുണ്ട്. കൂടാതെ മന്ത്രിക്ക് നേരെ ഉച്ചത്തില്‍ ഓളിയിടുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇന്നലെ ബര്‍ട്ടനും കേറനും ഒ കോണലും പേടിച്ച് പോയതായും അത് കൊണ്ടാണ് കാറില്‍ നിന്ന് ഇറങ്ങാതിരുന്നതെന്നും കോടതിയെ അറിയിച്ചിരുന്നു. ബര്ട്ടന്‍ കൗമാരക്കാരന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നെന്നും പറയുകയും ചെയ്തു.

എസ്

Share this news

Leave a Reply

%d bloggers like this: