അനര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് യു എസ് പൗരത്വം നല്‍കിയെന്ന് ആരോപണം. യൂറോപ്പിലും അന്വേഷണം എത്താന്‍ സാദ്ധ്യത

അനധികൃതമായി 858 കുടിയേറ്റക്കാര്‍ക്ക് യു എസ് പൗരത്വം കിട്ടിയിട്ടുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. ഇവരുടെ സിറ്റിസണ്‍ഷിപ്പ് വ്യാജമാണെന്നും രാജ്യ സുരക്ഷ കണക്കിലെടുത്ത് ഇവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹോം ലാന്‍ഡ് സെക്യുരിറ്റി ഓഡിറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യത്യസ്തമായ പേരോ, ജനനത്തീയതിയോ ഉപയോഗപ്പെടുത്തിയാണ് ഇവര്‍ യു എസ് പൗരത്വം നേടിയതെന്ന് ഹോം ലാന്‍ഡ് സെക്യുരിറ്റി ഇന്‍സ്പെക്ടര്‍ ജനറല്‍ കണ്ടെത്തി. ഗവണ്‍മെന്റ്റ് ഡേറ്റാബേസില്‍ നിന്നും ഇവരുടെ വിരലടയാളങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ ഇമിഗ്രേഷന്‍ സര്‍വീസുകളില്‍ ഇവരെ കണ്ടെത്തിയിരുന്നില്ല.

വിരലടയാളം നഷ്ടപ്പെട്ടതുകൊണ്ടുമാത്രം അവര്‍ ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും, ആദ്യപരിശോധനയില്‍ ഇവര്‍ യു എസ് സിറ്റിസണ്‍ഷിപ്പിന് യോഗ്യരാണെന്നാണ് കാണിക്കുന്നതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യുരിറ്റി ജനറല്‍ ജോണ്‍ റോത്ത് അയച്ച ഇ -മെയിലില്‍ പറയുന്നു. ആരുടെയും പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. അതേസമയം യു എസ് ന്റെ നിരീക്ഷണത്തിലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് ഇവര്‍ . അല്ലെങ്കില്‍ അനേകം ഇമിഗ്രെഷന്‍ തട്ടിപ്പുകള്‍ നടക്കുന്ന രാജ്യത്ത് നിന്നുള്ളവര്‍ . എന്നാല്‍ അവ ഏതൊക്കെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല .

ഏതായാലും ഈ പ്രശ്‌നം കുറച്ച് നാളത്തേക്ക് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കും. വിരലടയാളം സംബന്ധിച്ചുള്ള പഴയ കടലാസ് റിക്കോര്‍ഡുകളില്‍ ഇലക്ട്രോണിക് സെര്‍ച്ചിങ് നടത്താന്‍ സാദ്ധ്യമല്ല. അതിനാല്‍ ഓരോ ഫയലുകളും സൂക്ഷ്മമായി പരിശോധിച്ച് തട്ടിപ്പ് നടന്നിട്ടുള്ളവയെ കണ്ടെത്തനാണ് അധികൃതരുടെ ശ്രമം. 31,15000 കുടിയേറ്റക്കാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും പിടികിട്ടാപുള്ളികളും ഉണ്ടെന്നാണ് ഹോം ലാന്‍ഡ് സെക്യുരിറ്റിയുടെ കണ്ടെത്തല്‍. ഡിജിറ്റല്‍ റെക്കോര്‍ഡില്‍ വിരലടയാളം രേഖപ്പെടുത്താന്‍ കഴിയാത്ത 148,000 പേരെ ഇനിയും പരിശോധിക്കേണ്ടതുണ്ട്.

യു. എസില്‍ ഈ പ്രതിസന്ധി ഉണ്ടായ പശ്ചാത്തലത്തില്‍ യൂറോപ്പിലും പലരും അനധികൃതമായി സിറ്റിസണ്‍ഷിപ്പ് കൈക്കലാക്കിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി യൂറോപ്പിലെ പതിനായിരകണക്കിന് കുടിയേറ്റക്കാര്‍ക്ക് നേരേ അന്വേഷണം വരുമെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിന് ഗവണ്‍മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

 
എ എം

Share this news

Leave a Reply

%d bloggers like this: